അധ്വാനിച്ച് ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല, അച്ഛന്റെയും അമ്മയുടെയും വിയര്‍പ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവര്‍ക്ക് അറിയൂ; ട്രോളുകൾക്ക് മറുപടിയുമായി സൂര്യ
Sep 30, 2021, 23:36 IST
തിരുവനന്തപുരം: (www.kvartha.com 30.09.2021) ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് സൂര്യ ജെ മേനോൻ . കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാള്‍ കൂടിയാണ് സൂര്യ ജെ മേനോൻ. വളരെ പെട്ടെന്നാണ് താരം എല്ലാവരുടെയും ഇഷ്‍ടം സ്വന്തമാക്കിയത്. ബിഗ് ബോസിലും പുറത്തും സൂര്യ ജെ മേനോന് പിന്തുണപോലെ തന്നെ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇപോഴിതാ ഹോടെല്‍ സപ്ലയര്‍ ആയി
തന്നെ ചിത്രീകരിക്കുന്ന ട്രോളിന് മറുപടിയുമായി വന്നിരിക്കുകയാണ് സൂര്യ.
'എന്നെ ഹോടെല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളുകള്‍ കണ്ടു. സന്തോഷമേ ഉള്ളൂ. ഏതൊരു ജോലിക്കും മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തി ആണ് ഞാൻ. അധ്വാനിച്ച് ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല. അച്ഛന്റെയും അമ്മയുടെയും വിയര്‍പ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവര്‍ക്ക് അറിയൂ എന്നുമാണ് സൂര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.

ബിഗ് ബോസില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തുപോയ മത്സരാര്‍ഥിയാണ് സൂര്യ ജെ മേനോൻ. ബിഗ് ബോസിലെ ഏറ്റവും മികച്ചവരില്‍ ഒരാള്‍ എന്ന നിലയില്‍ എത്താൻ സൂര്യ ജെ മേനോന് കഴിഞ്ഞിരുന്നു.
Keywords: News, Thiruvananthapuram, Kerala, State, Top-Headlines, Big Boss, Social Media, Instagram, Entertainment, Bigg Boss star Surya J Menon responds to trolls.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.