ബിപ്‌സും കരണും ഗോവയില്‍; കരണിന്റെ പിറന്നാള്‍ ആഘോഷം തകൃതി

 


(www.kvartha.com 26.02.2016) ഗോവയില്‍ ഒരു പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തിലായിരുന്നു ബോളിവുഡ് സുന്ദരി ബിപാഷ ബസു. പക്ഷേ പിറന്നാള്‍ ബിപ്‌സിന്റെയായിരുന്നില്ലെന്നു മാത്രം. ബിപ്‌സിന്റെ പ്രിയതമന്‍ കരണ്‍ സിങ് ഗ്രോവറിന്റെ പിറന്നാളായിരുന്നു ആഘോഷിച്ചത്.

ഗോവ ട്രിപ്പിന്റെ ചിത്രങ്ങള്‍ ഇരുവരും സുഹൃത്തുക്കളുമായി പങ്കു വച്ചിട്ടുമുണ്ട്.പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളൊക്കെയുണ്ട്. പക്ഷേ പിറന്നാളിന് ഗോവയില്‍ പോയില്ലെങ്കില്‍ പിന്നെന്ത് ആഘോഷമെന്നായിരുന്നു ഗോവയാത്രയെക്കുറിച്ചുള്ള കരണിന്റെ പ്രതികരണം.

എന്തായാലും പിറന്നാളിന് കരണിനെ സമ്മാനങ്ങള്‍ കൊണ്ട് മൂടി ബിപാഷ. ചായപ്പെന്‍സിലുകള്‍, സ്‌കെച്ച് പേനകള്‍, ജാക്കറ്റ്, വീഡിയോ ഗെയിം ഇങ്ങനെ കൈനിറയെ സമ്മാനങ്ങള്‍. എന്നാല്‍ വിവാഹം ഉടന്‍ നടക്കുമോയെന്ന ചോദ്യത്തെ കരണ്‍ ചിരിച്ചു തള്ളി. അങ്ങനെയുള്ള കാര്യങ്ങളൊന്നും തീരുമാനമായിട്ടില്ല. തീരുമാനമായാല്‍ ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് അത് അറിയിക്കും. അതു വരെ ക്ഷമിക്കണമെന്നാണ് കരണ്‍ പറയുന്നത്.

ആദ്യം വിവാഹം കഴിച്ച ശ്രദ്ധ നിഗമില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം വിവാഹം ചെയ്ത രണ്ടാം ഭാര്യ ജന്നിഫര്‍ വിങ്‌ജെറ്റില്‍ നിന്നും കരണ്‍ അടുത്തിടെ വിവാഹമോചനം നേടിയത് വാര്‍ത്തയായിരുന്നു. ഇരുവരുടെയും വിവാഹമോചന ധാരണാപത്രം സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു.
           
ബിപ്‌സും കരണും ഗോവയില്‍; കരണിന്റെ പിറന്നാള്‍ ആഘോഷം തകൃതി

SUMMARY: To ring in Karan Singh Grover’s 34th birthday, on February 23, the actor and his alleged girlfriend, Bipasha Basu, took off to Goa for a couple of days. The duo often goes on vacations. They also love putting up photographs from their recent trips. When asked if they are perpetually vacationing, Karan says, “It might seem like that, but it is not true. I have been shooting for the song of my next film,” he says, adding, “But a birthday is incomplete without Goa.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia