കോവിഡിനെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാന്‍ 10 കോടി ബാങ്ക് വായ്പ എടുത്ത് ബോളിവുഡ് നടന്‍ സോനു സൂദ്; 2 കടകളും 6 ഫ്ലാറ്റുകളും ബാങ്കില്‍ പണയത്തിലെന്ന് റിപോര്‍ട്
Dec 10, 2020, 12:10 IST
മുംബൈ: (www.kvartha.com 10.12.2020) കോവിഡിനെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാന്‍ ബോളിവുഡ് നടന്‍ സോനു സൂദ് തന്റെ വസ്തുക്കള്‍ ബാങ്കില്‍ പണയം വെച്ച് ലേണെടുത്താണെന്നാണ് റിപോര്‍ടുകള്‍. ദേശീയ മാധ്യമങ്ങളായ ഇന്ത്യാ ടുഡെ, മണി കണ്‍ട്രോള്‍ തുടങ്ങിയവ ഇതുസംബന്ധിച്ച് റിപോര്‍ടുകള്‍ പുറത്തുവിട്ടു. 10 കോടി രൂപയാണ് സഹായങ്ങള്‍ എത്തിക്കുന്നതിനായി താരം വായ്പ എടുത്തത്. ഇതിനായി മുംബൈ ജുഹുവിലെ തന്റെ 2 കടകളും 6 ഫ്ലാറ്റുകളും ബാങ്കില്‍ പണയം വെച്ചിരിക്കുകയാണ്.
ലോക് ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുകയും ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് 10 ബസുകള്‍ വീതം എത്തിക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമെ വിവിധ ആശുപത്രികള്‍ക്ക് പി പി ഇ കിറ്റുകള്‍ എത്തിക്കുകയും, സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്ന വിവിധ വ്യക്തികളില്‍ അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ കോവിഡ് ആശുപത്രി ആക്കിമാറ്റാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താരം വിട്ട് നല്‍കുകയും ചെയ്തിരുന്നു.
അതിഥി തൊഴിലാളികളെ വീടുകളിലെത്തിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലും വ്യക്തമായ കാരണങ്ങളുണ്ടെന്നും ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം അതിഥി തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അതെന്നുമായിരുന്നു സോനു സൂദ് പറഞത്.
നിലവില്‍ കെട്ടിടങ്ങളുടെ വാടകയിനത്തില്‍ നിന്ന് ലഭിക്കുന്ന പണമാണ് സോനു ഇപ്പോള്‍ ബാങ്കില്‍ തിരിച്ചടയ്ക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.