വസ്ത്രങ്ങള്‍ കഴുകിയപ്പോള്‍ വെള്ള വസ്ത്രങ്ങള്‍ പ്രത്യേകമായി കഴുകിയില്ലെന്ന് പറഞ്ഞ് വീട്ടു ജോലിക്കാരിക്ക് മര്‍ദ്ദനം; നടി കിം ഷര്‍മ്മയ്‌ക്കെതിരെ കേസ്

 


മുംബൈ: (www.kvartha.com 07.07.2018) നടി കിം ഷര്‍മ്മയ്‌ക്കെതിരെ പരാതി. ശാരീരികമായി മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് വീട്ടുജോലിക്കാരി എസ്തര്‍ ഖേസ് ആണ് പരാതി നല്‍കിയിരിക്കുന്നത്. വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ വെള്ള വസ്ത്രങ്ങള്‍ പ്രത്യേകം കഴുകാത്തതിനായിരുന്നു മര്‍ദ്ദനം.

കഴുകിയ വസ്ത്രങ്ങള്‍ക്കിടയിലുണ്ടായിരുന്ന ബ്ലൗസിലേയ്ക്ക് കളര്‍ പടര്‍ന്നിരുന്നു. തെറ്റ് മനസിലാക്കിയ ജോലിക്കാരി ഇക്കാര്യം കിമ്മിനോട് പറഞ്ഞു. ക്രുദ്ധയായ കിം ജോലിക്കാരിയെ പിടിച്ചുതള്ളി വീടിന് പുറത്താക്കി. അശ്ലീലവും പറഞ്ഞുവെന്ന് എസ്തര്‍ പരാതിയില്‍ പറയുന്നു.

വസ്ത്രങ്ങള്‍ കഴുകിയപ്പോള്‍ വെള്ള വസ്ത്രങ്ങള്‍ പ്രത്യേകമായി കഴുകിയില്ലെന്ന് പറഞ്ഞ് വീട്ടു ജോലിക്കാരിക്ക് മര്‍ദ്ദനം; നടി കിം ഷര്‍മ്മയ്‌ക്കെതിരെ കേസ്

തരാനുള്ള ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ കിം തന്നില്ലെന്ന് എസ്തര്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എല്ലാ മാസവും ഏഴാം തീയതിയാണ് താന്‍ സാലറി നല്‍കാറുള്ളതെന്ന് കിം പറഞ്ഞു. ജോലിക്കാരിയെ മര്‍ദ്ദിച്ചുവെന്ന ആരോപണവും കിം നിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: After the actress refused to pay her salary, she filed a non-cognisable offence under sections 323 (voluntarily causing hurt) and 504 (intentional insult with intent to provoke breach of the peace) of the IPC.

Keywords: National, Bollywood, Assault
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia