Admiration | ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഇഷിതാ രാജ്

 
Alt Text:  Bollywood Actress Ishita Raj Confesses Her Love for Hardik Pandya
Alt Text:  Bollywood Actress Ishita Raj Confesses Her Love for Hardik Pandya

Photo Credit: Facebook / Ishita Raj

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ പ്രതികരണം

മുംബൈ:(KVARTHA) ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഇഷിതാ രാജ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഹാര്‍ദിക് പാണ്ഡ്യയോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞത്.  'അദ്ദേഹം മികച്ചൊരു ഓള്‍ റൗണ്ടറാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് കാണുന്നതു തന്നെ നല്ല രസമാണ്. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം' എന്നുമാണ് ഇഷിത പറഞ്ഞത്. 

പാണ്ഡ്യയുടെ മുന്‍ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനെക്കുറിച്ചും ഇഷിത അഭിമുഖത്തിനിടെ പറയുകയുണ്ടായി. 'നടാഷ സുന്ദരിയാണെന്ന് പറഞ്ഞ ഇഷിത ഒരുമിച്ച് ജോലി ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍ ഞങ്ങള്‍ ഒരു മേഖലയില്‍ ആയതിനാല്‍ ഭാവിയില്‍ കണ്ടുമുട്ടിയേക്കാം എന്നും പ്രതികരിച്ചു. 'പ്യാര്‍ കാ പഞ്ച്‌നാമ' എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് ഇഷിത പ്രശസ്തയാകുന്നത്. യാരം, വൈല്‍ഡ് വൈല്‍ഡ് പഞ്ചാബ്, ഛത്രപതി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 


ഗായിക ജാസ്മിന്‍ വാലിയയുമായി ഹാര്‍ദിക് പാണ്ഡ്യ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് നടി ഇഷിതാ രാജ് താരത്തിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറയുന്നത്. ഗ്രീസില്‍ അവധിക്കാല ആഘോഷങ്ങള്‍ക്കിടയിലെ ഹാര്‍ദിക് പാണ്ഡ്യയുടെ ചില ചിത്രങ്ങളാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. പാണ്ഡ്യയ്‌ക്കൊപ്പം ജാസ്മിനും ഗ്രീസിലെത്തിയിട്ടുണ്ടെന്നും ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചില ചിത്രങ്ങള്‍ പരിശോധിച്ച് ആരാധകര്‍ പറയുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഹാര്‍ദിക്കും നടാഷ സ്റ്റാന്‍കോവിച്ചും വിവാഹബന്ധം അവസാനിപ്പിച്ചത്.

താനാണ് എല്ലാമെന്ന ഹാര്‍ദിക്കിന്റെ സ്വഭാവത്തില്‍ മനം മടുത്താണ് നാട്ടിലേക്കു മടങ്ങിപ്പോകാന്‍ നടാഷ തീരുമാനിച്ചതെന്നാണ് ഇതേകുറിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. 2020 മേയിലാണ് പാണ്ഡ്യയും നടാഷയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 


കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹിന്ദു, ക്രിസ്റ്റ്യന്‍ രീതിയില്‍ ഇരുവരും ഒരിക്കല്‍ കൂടി വിവാഹം കഴിച്ചു. ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ച് കൂട്ടി വളരെ ആര്‍ഭാഡമായാണ് വിവാഹം നടന്നത്. ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഇരുവരുടേയും മകനും ഉണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ വിവാഹ മോചനത്തിന്റെ  കാരണം എന്തെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. പിരിയാനുള്ള തീരുമാനം വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായി പാണ്ഡ്യയും നടാഷയും പ്രസ്താവനയില്‍ അറിയിച്ചിരുന്നു. മകന്‍ ഇപ്പോള്‍ നടാഷയ്‌ക്കൊപ്പമാണ്.

#IshitaRaj #HardikPandya #Bollywood #Cricket #LoveConfession
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia