വിനായക ചതുര്‍ത്ഥി ആഘോഷിച്ച് ബോളിവുഡ്: വിഗ്രഹം നിമഞ്ജനം ചെയ്ത് കിംഗ് ഖാന്‍, സാമൂഹ്യ അകലം പാലിച്ച് ലതാ ജി, ആരതി ഉഴിയാന്‍ അനന്തരവനെ സഹായിച്ച് സല്‍മാന്‍

 


മുംബൈ: (www.kvartha.com 25.08.2020) വിനായക ചതുര്‍ത്ഥി ആഘോഷിച്ച് ബോളിവുഡ്. ആചാര പ്രകാരം ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തെന്ന് ഷാറൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു. നെറ്റിയില്‍ മഞ്ഞ കുറി തൊട്ട്, നീട്ടിവളര്‍ത്തിയ മുടി വലത് കണ്ണിലേക്ക് ഇട്ട സെല്‍ഫി പോസ്റ്റ് ചെയ്തു കൊണ്ടാണ് തന്റെ ആഘോഷ വിശേഷം പങ്കുവെച്ചത്. ഗണപതി ഭഗവാന്‍ നിങ്ങളെയും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കട്ടെ എന്നും താരം ആശംസിച്ചു. ഷാരൂഖിന്റെ ഭാര്യ ഹിന്ദുവാണ്. വീട്ടില്‍ ഹിന്ദു, മുസ്ലിം ആചാരങ്ങള്‍ നടത്തുകയും ആഘോഷങ്ങള്‍ കൊണ്ടാടുകയും ചെയ്യും. 

എല്ലാ കൊല്ലത്തേയും പോലെ ഇക്കൊല്ലവും ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌ക്കര്‍ വീട്ടിലാണ് ഇത്തവണയും വിനായക ചതുര്‍ത്ഥി ആഘോഷിച്ചതെങ്കിലും മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു ആഘോഷം. ഈ സമയത്ത് കൂട്ടംകൂടരുതെന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലിരുന്ന് ചതുര്‍ത്ഥി ആഘോഷിക്കാന്‍ ആരാധകര്‍ അടക്കമുള്ള എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

വിനായക ചതുര്‍ത്ഥി ആഘോഷിച്ച് ബോളിവുഡ്: വിഗ്രഹം നിമഞ്ജനം ചെയ്ത് കിംഗ് ഖാന്‍, സാമൂഹ്യ അകലം പാലിച്ച് ലതാ ജി, ആരതി ഉഴിയാന്‍ അനന്തരവനെ സഹായിച്ച് സല്‍മാന്‍

എല്ലാ വര്‍ഷവും ഇഷ്ടം പോലെ അതിഥികള്‍ വരുമായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി അത്തരത്തിലുള്ള ഒത്തുചേരലുകളെല്ലാം തകര്‍ത്തെന്ന് ലതാജി പറയുന്നു. അമ്മ ഉണ്ടായിരുന്നപ്പോള്‍ എന്നെയും സഹോദരങ്ങളെയും കൊണ്ട് ധാരാളം മധുരപലഹാരങ്ങള്‍ ഉണ്ടാക്കിക്കുമായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും സമാധാനമായി ആഘോഷങ്ങള്‍ നടത്തണമെന്നും ലതാമങ്കേഷ്‌ക്കര്‍ ഭക്തരോട് പറഞ്ഞു. 

സല്‍മാന്‍ ഖാന്റെ വീട്ടില്‍ ഇത്തവണയും ഇളയ സഹോദരി അര്‍പ്പിത ഗണേശ വിഗ്രഹം കൊണ്ടുവന്നു. വീട്ടിലുള്ളവരെല്ലാം ഒരുമിച്ച് ആഘോഷത്തില്‍ പങ്കെടുത്തു. സല്‍മാല്‍ ഗണേശ വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിയുന്ന വീഡിയോ അളിയന്‍ അതുല്‍ അഗ്‌നിഹോത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സല്‍മാന്റെ പിതാവ് സലിം ഖാന്‍ ഭാര്യ സല്‍മാ ഖാനുമൊത്ത് പൂജ നടത്തുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സലിം ഖാന്റെ രണ്ടാം ഭാര്യ ഹെലനും ആരതി ഉഴിയുന്നത് കാണാം.

Keywords:  Bollywood performed the rituals of Ganpati Visarjan, Sharukh Khan, Salman Khan, Latha Mangeshkar, Vinayaka Chathurthi, Bollywood, COVID-19, Salim Khan, Twitter, Rituals, Sweets
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia