ബോക്സിംഗും സൗഹൃദവും; 'ആലപ്പുഴ ജിംഖാന' ഒരു പോസിറ്റീവ് എനർജി ചിത്രം

 
 Poster of the Malayalam movie 'Alappuzha Gymkhana' featuring Naslen and Baby Jean.
 Poster of the Malayalam movie 'Alappuzha Gymkhana' featuring Naslen and Baby Jean.

Image Credit: Facebook/ Plumeria Movies

● ഖാലിദ് റഹ്‌മാന്റെ അഞ്ചാമത്തെ സിനിമയാണ് 'ആലപ്പുഴ ജിംഖാന'.
● 'തല്ലുമാല'യുടെ താളം ഈ സിനിമയിലുമുണ്ട്.
● സൗഹൃദത്തിനും പോസിറ്റീവ് എനർജിക്കും പ്രാധാന്യം നൽകുന്നു.
● പ്രേക്ഷകരുടെ വിശ്വാസം കാക്കുന്ന ചിത്രമാണ് ഇത്.
● പതിവ് ക്ലീഷേകൾ ഒഴിവാക്കിയ ബോക്സിംഗ് സിനിമ.

ഡോണൽ മൂവാറ്റുപുഴ

(KVARTHA) ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത അഞ്ചാമത്തെ സിനിമയായ 'ആലപ്പുഴ ജിംഖാന' തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുന്നു. 'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'തല്ലുമാല', 'ലൗ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാൻ ഒരുക്കിയ ഈ സിനിമയിൽ നസ്ലൻ, ബേബി ജീൻ, ലുക്മാൻ, ഗണപതി എന്നിവരുടെ മികച്ച പ്രകടനമാണ് ഉടനീളം കാണാൻ സാധിക്കുന്നത്.

'തല്ലുമാല' പോലെ തുടക്കം മുതൽ അവസാനം വരെ ഒരു പ്രത്യേക താളത്തിൽ മുന്നോട്ട് പോകുന്ന ഈ ചിത്രം ഖാലിദ് റഹ്‌മാൻ എന്ന സംവിധായകനിലുള്ള പ്രേക്ഷകരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നു. പതിവ് ബോക്സിംഗ് സിനിമകളിലെ ക്ലീഷേകളെ ഒഴിവാക്കി, വളരെ റിയലിസ്റ്റിക് ആയ ഒരു സമീപനമാണ് ഈ സിനിമയ്ക്ക് നൽകിയിരിക്കുന്നത്. അതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നതും. ബോക്സിംഗ് രംഗങ്ങളെല്ലാം വളരെ മികച്ച രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.

പ്ലസ്ടു തോറ്റ ജോജോയും കൂട്ടരും ബോക്സിംഗ് പഠിക്കാൻ ആലപ്പുഴ ജിംഖാന എന്ന ക്ലബ്ബിൽ ചേരുന്നതും, പിന്നീട് നടക്കുന്ന ബോക്സിംഗ് ചാമ്പ്യൻഷിപ്പുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. കോളേജ് അഡ്മിഷൻ ലഭിക്കാൻ വേണ്ടി ബോക്സിംഗിന് ചേരുന്ന ജോജോയും സംഘവും പിന്നീട് ആലപ്പുഴ ജിംഖാന എന്ന ബോക്സിംഗ് അക്കാദമി അവരുടെ ജീവിതത്തിൻ്റെ ഒരു പ്രധാന ഭാഗമായി മാറുന്നതാണ് കഥയുടെ മുന്നോട്ട് പോക്ക്. 

കോച്ചായി എത്തുന്ന ലുക്മാൻ മുതൽ നസ്ലൻ വരെയുള്ള അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ബേബി ജീൻ വെറുതെ നിന്നാൽ പോലും ഒരു പ്രത്യേക ആകർഷണം സിനിമയ്ക്ക് നൽകുന്നുണ്ട്.

സിനിമയിലെ ജിംഖാന ക്ലബ് ആലപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്, ഇതൊരു ബോക്സിംഗ് ക്ലബ്ബാണ്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത പുതിയ തലമുറയെ നന്നായി വിശ്വസിക്കുന്നു എന്നത് തന്നെയാണ്. യൂത്തിൻ്റെ ഇഷ്ട്ടങ്ങൾ അറിഞ്ഞു ചെയ്ത സിനിമയാണിത്. സൗഹൃദങ്ങളുടെ പശ്ചാത്തലത്തിൽ പല കാര്യങ്ങളും പ്രേക്ഷകന് സ്ക്രീനിൽ റിലേറ്റ് ചെയ്യാൻ കഴിയും. 

എന്തിനോ വേണ്ടി തുടങ്ങിയ ഒരു കാര്യം എത്തിച്ചേരുന്നത് മറ്റൊരു വഴിത്തിരിവിലേക്കാണ്. നസ്ലിൻ, ലുക്മാൻ, ബേബി ജീൻ എന്നിവരുടെ യുവനിരയുടെ ഗംഭീര പ്രകടനം സിനിമയുടെ പ്രധാന ആകർഷണമാണ്. നസ്ലിൻ്റെ സ്ഥിരം കഥാപാത്രങ്ങളിൽ നിന്ന് ഈ സിനിമയിലെ കഥാപാത്രം അടിമുടി വ്യത്യസ്തനാണ്. സിനിമയിലെ സംഗീതത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുള്ളതായി അനുഭവപ്പെട്ടു.

പ്ലാൻ ബി മോഷൻ പിക്ചേർസ്, റീലിസ്റ്റിക് സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, ചിത്രസംയോജനം നിഷാദ് യൂസഫ് എന്നിവർ നിർവഹിക്കുന്നു. വിഷ്ണു വിജയ് സംഗീത സംവിധാനവും മുഹ്സിൻ പരാരി ഗാനരചനയും നിർവഹിക്കുന്നു. മാഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയർ മേക്കപ്പും ഡിജി ബ്രിക്സ് വി എഫ് എക്സും നിർവഹിക്കുന്നു. ജോഫിൽ ലാൽ, കലൈ കിംഗ്സൺ എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നു. ആഷിക് എസ് ആണ് കലാസംവിധാനം. 

ലിതിൻ കെ ടി അസോസിയേറ്റ് ഡയറക്ടറും, വിഷാദ് കെ എൽ ലൈൻ പ്രൊഡ്യൂസറുമാണ്. പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറാണ്. രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ എന്നിവർ സ്റ്റിൽ ഫോട്ടോഗ്രാഫിയും ചാർളി & ദ ബോയ്സ് പ്രൊമോഷണൽ ഡിസൈനും വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവർ പിആർഒ & മാർക്കറ്റിംഗും കൈകാര്യം ചെയ്യുന്നു. സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ വിതരണം. പ്ലാൻ ബി മോഷൻ പിക്ചേർസിൻ്റെ ആദ്യ നിർമ്മാണ സംരംഭമാണ് ‘ആലപ്പുഴ ജിംഖാന’. വിഷ്ണു വിജയുടെ സംഗീതവും ജിംഷി ഖാലിദിൻ്റെ ഛായാഗ്രഹണവും മികച്ചതായിരുന്നു.

ഒന്നുറപ്പിച്ചു പറയാം, ഈ സിനിമ സമൂഹത്തിന്, യുവത്വത്തിന് ആത്മവിശ്വാസവും പോസിറ്റീവ് എനർജിയും നൽകുന്ന ചിത്രമാണ്. തിയേറ്ററിൽ കൈയ്യടിച്ച് ആസ്വദിക്കാൻ പറ്റിയ ഒരു മികച്ച സ്പോർട്സ് കോമഡി എന്റർടെയ്നറാണ് 'ആലപ്പുഴ ജിംഖാന'.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

 Khalid Rahman's fifth film 'Alappuzha Gymkhana' starring Naslen and Baby Jean is now in theaters. The movie offers a realistic take on boxing, focusing on friendship and positive energy, distinct from typical boxing films.

 #AlappuzhaGymkhana, #KhalidRahman, #Naslen, #BabyJean, #MalayalamMovie, #BoxingMovie

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia