മിനിസ്ക്രീന്‍ നായിക നായകന്മാര് ജീവിതത്തിലും ഒന്നായി; ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി
Nov 10, 2021, 14:19 IST
കൊച്ചി: (www.kvartha.com 10.11.2021) മിനിസ്ക്രീനില്‍ നായിക നായകന്മാരായി അഭിനയിച്ച് കൊണ്ടിരിക്കുന്ന ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും യഥാര്‍ഥ ജീവിതത്തിലും ഒന്നായി. കൊച്ചിയിലെ ഒരു സ്വകാര്യ റിസോര്‍ടില്‍ വച്ചായിരുന്നു താരവിവാഹം നടന്നത്. വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇരു വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോട് കൂടി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നു. പിസ്താ ഷെയ്ഡില് കസവ് നൂല്വര്ക് ചെയ്ത റാണി പിങ്ക് നിറത്തിലുള്ള ബോര്‍ഡെര്‍ വരുന്ന പട്ടാണ് വിവാഹത്തിനായി ചന്ദ്ര അണിഞ്ഞത്. കൂടെ ടെമ്പിള്‍ സെറ്റ് ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ടോഷ് ഓഫ് വൈറ്റ് നിറത്തിലുള്ള സില്‍ക് ഷര്ടണിഞ്ഞാണ് എത്തിയത്.
ബിഗ് സ്ക്രീനില്‍ അഭിനയിച്ച ശേഷം നീണ്ടകാലത്തെ ഇടവേളയ്ക്ക് വിരാമമിട്ട് 'സ്വന്തം സുജാത'യിലൂടെ മിനിസ്ക്രീനിലേക്ക് വന്നവരാണ് ഈ രണ്ട് താരങ്ങളും. ഇതില്‍ ജോഡികളായി എത്തിയ ചന്ദ്രയും ടോഷും പിന്നീട് ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.