Release | 'ചിത്തിനി' തിയേറ്ററിലെത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

 
Chithin release date announced
Chithin release date announced

Image Credit: Instagram/ East Coast Vijayan

കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ്‌ കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്
 

കൊച്ചി: (KVARTHA) ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന 'ചിത്തിനി' ചിത്രം ഒടുവിൽ തിയേറ്ററുകളിലെത്തുന്നു. സെപ്റ്റംബർ 27ന് ചിത്രം തീയറ്ററുകളിൽ പ്രദർശനം ചെയ്യും.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രം ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, ആരതി നായർ, ബംഗാളി താരം എനാക്ഷി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ്‌ കോസ്റ്റ് വിജയനും കെ വി അനിലും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സുധീഷ്, ജോണി ആൻ്റണി , ജോയ് മാത്യു, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചരി, പൗളി വത്സൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. രഞ്ജിൻ രാജാണ് ചിത്രത്തിന് സംഗീതം നൽകിയത്.

ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും പങ്കെടുത്തിട്ടുണ്ട്. രതീഷ്‌ റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോണ്‍കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

'ചിത്തിനി' ഒരു അദ്ഭുതകരമായ കാഴ്ചക്കാരനുഭവം സമ്മാനിക്കുമെന്നും ശബ്ദവിന്യാസവും ദൃശ്യങ്ങളും പ്രേക്ഷകരെ അമ്പരപ്പിക്കുമെന്നും ഈസ്റ്റ് കോസ്റ്റ് വിജയൻ വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia