രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
കൊച്ചി: (KVARTHA) കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KSFDC) എസ്‌സി-എസ്‌ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ ചിത്രമായ ചുരുളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുറത്തിറക്കി.
നവാഗതനായ അരുൺ ജെ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലർ ക്രൈം ഡ്രാമയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗോപൻ മങ്ങാട്ട്, കലാഭവൻ ജിന്റോ തുടങ്ങിയ നിരവധി അഭിനേതാക്കളും അണിനിരക്കുന്നു.
പ്രവീൺ ചക്രപാണി ഛായഗ്രഹണം നൽകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡേവിസ് മാനുവൽ കൈകാര്യം ചെയ്യും. ആഷിക് മിറാഷിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മധു പോളാണ്.
ഈ മാസം അവസാനം 'ചുരുൾ' തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.