നടന്‍ മധു കണ്ടെത്തിയ നടി ജമീല മാലികിന്റെ വേഷപകര്‍ച്ചകള്‍ ഇങ്ങനെയായിരുന്നു
Jan 29, 2020, 20:21 IST
എ ബെണ്ടിച്ചാല്‍
' സിനിമയിലെ പലതും എനിക്ക് വശമില്ലായിരുന്നു ' ഇത് അന്തരിച്ച ജമീല മാലിക്കിന്റെ വാക്കുകളാണ്. ഒരിക്കല്‍ എം.പി.നാരായണപ്പിള്ള എന്നോട് പറഞ്ഞു: 'സിനിമ രംഗം മാന്യന്മാര്‍ക്ക് പറഞ്ഞതല്ല.' എന്തുകൊണ്ടായിരിക്കും ജമീല മാലിക്കിനെ പോലേയും എം.പി.നാരായണപ്പിള്ളയെയും പോലുള്ളവര്‍ സിനിമ രംഗത്തെ ഇങ്ങനെ പറയാന്‍ കാരണം? ജമീല മാലിക്ക് പറഞ്ഞ പൂര്‍ണ്ണരൂപം: 'ഞാന്‍ തങ്കമ്മ മാലിക്കിന്റെ മകളാണ്.:.... സിനിമയിലെ പലതും എനിക്ക് വശമില്ലായിരുന്നു .എന്താണ് ഈ വശമില്ലാത്ത കാര്യം? ചിന്തിക്കേണ്ട കാര്യമാണിത് പണ്ടാരോ പറഞ്ഞത് പോലെ: 'മാനം വിറ്റ് പണമുണ്ടാക്കുക പണം മാനം തരും ' എന്ന താണോ?
ജമീല മാലിക്കിനെ പോലെ ഒരു സ്ത്രി ഫിലിം ഇസ്റ്റിറ്റിയൂട്ടില്‍ പോയി അഭിനയം പടിച്ചവര്‍ എത്ര പേരുണ്ടാകും നമ്മുടെ സിനിമ രംഗത്ത്. ജമീല മാലിക്കിന് കഴിവുകള്‍ ഏറെയുണ്ടായിട്ടും എന്തുകൊണ്ടാണ് അധികമാരും അവരെ ശ്രദ്ധിക്കപ്പെടാതെ പോവാന്‍ കാരണം? സൂപ്പസ്റ്റാറുകളെയും, മെഗാസ്റ്റാറുകളെയും സുഷ്ടിക്കുന്നവര്‍ പ്രേക്ഷകരാണല്ലൊ. പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഉയരുന്നതിന് അനുസരിച്ച് മാത്രമെ ജമീല മാലിക്കിനെ പോലുള്ളവര്‍ക്ക് ഇവിടെ രക്ഷയുള്ളു.
രാമൂ കാര്യാട്ടിന്റെ ശിഷ്യന്‍ കെ.ജി.ജോര്‍ജിന്റെ ആദ്യ ചിത്രമായ 'ഫെയ്‌സസി' ല്‍ നായിക ജമീല മാലിക്കായിരുന്നു. അതൊരു ഡിപ്ലോമ ചിത്രമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന തങ്കമണിയുടെയും, മാലിക്ക് മുഹമ്മദിന്റെയും നാലു മക്കളില്‍ മൂന്നാമത്തെയാളാണ് ജമീല മാലിക്ക്.. ജമീലയെ അഭിനയരംഗത്തേക്ക് പിച്ചവെപ്പിച്ചത് നടന്‍ മധു വാണ്. തീരുവിതാംകൂര്‍ രാജാവിന്റെ ഒരു പിറന്നാളിന് മധുവിന്റെ നേതൃത്വത്തില്‍ കൊട്ടാരത്തില്‍ അവതരിപ്പിച്ച 'കൃഷ്ണ ' എന്ന നാടകമായിരുന്നു; അതിനിടയാക്കിയത്.
1969ല്‍ തന്റെ പതിനാറാം വയസില്‍ .പൂനെ ഫിലിം ഇസ്റ്റിറ്റിയൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ദക്ഷിണേന്ത്യന്‍ വനിതയായിരുന്നു ജമീല മാലിക്ക്. ജോണ്‍ അബ്രഹാമിന്റെ 'വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ ' എന്ന സിനിമയില്‍ നായികയാവാന്‍ കാത്തിരുന്ന അവസരമൊത്തപ്പോള്‍ നിര്‍ഭാഗ്യം തട്ടിയകറ്റിയത്.... എം.ജി.ആറിന്റെ നായികയാവാന്‍ കിട്ടിയ അവസരം വഴുതിപ്പോയത്....
പി.എന്‍.പി ഷാരടിയുടെ 'റാഗിങ്ങ് ' എന്ന സിനിമയില്‍ തുടങ്ങി മലയാളം, കന്നഡ, തമിഴ്, തെലുങ്കു എന്നീ ഭാഷകളിലായി മുപ്പതോളം സിനിമകളിലും, സിരിയലുകളിലും ജമീല മാലിക്ക് അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞിരുന്നെങ്കിലും അധികകാലം ആ ബന്ധം നിലനിന്നില്ല. മകന്‍ അര്‍ സാര്‍മാലിക്കുമായി പിന്നെ വാടകമുറികളിലായിരുന്നു ജമീലയുടെ താമസം. മഹാത്മാഗാന്ധിയില്‍ ആകൃഷ്ടയായ് വാര്‍ധയില്‍ പോയി ഹിന്ദി പഠിച്ച സ്ത്രിയായിരുന്നു ജമീല മാലിക്കിന്റെ അമ്മ തങ്കമണി. അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ ഹിന്ദിയായിരുന്നു ജമീല മാലിക്കിന് അവസാന നാളുകളിലെ ജീവിത ഉപാധി. നഗരങ്ങളിലെ വീടുകളില്‍ പോയി കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും, ഹോസ്റ്റലുകളില്‍ വാര്‍ഡന്റെ ജോലി ചൊയ്തുമായിരുന്നു രോഗിയായ മകനെയും കൂട്ടി ജീവിതം തള്ളിനീക്കിയിരുന്നത്. പ്രതേകിച്ച് ഇതൊരു സിനിമ നടിയുടെ ജീവിതമാകുമ്പോള്‍.'

Keywords: Article, Cinema, Actor, Actress, film, Jameela, Madu, Malayalam, Kannada, Telungh, Tamil, Memmories of jameela
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.