മമ്മൂട്ടിയെയും കസബയേയും വിമർശിച്ച നടി പാർവതിക്ക് സോഷ്യൽ മീഡിയയുടെ പൊങ്കാല, നടിയുടെ പരാമർശ വീഡിയോ കാണാം
Dec 13, 2017, 13:01 IST
തിരുവനന്തപുരം: (www.kvartha.com 13.12.2017) മമ്മൂട്ടിയെയും കസബ സിനിമയേയും വിമര്‍ശിച്ച നടി പാര്‍വതിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. ഒരു മഹാനടന്‍ സ്ക്രീനില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ പറയുന്നത് ശരിയല്ല എന്നായിരുന്നു നടിയുടെ അഭിപ്രായം. ഐ എഫ് എഫ് കെ എല്ലിൽ നടന്ന ചടങ്ങിലാണ് നടി ഇത്തരത്തിൽ പ്രതികരിച്ചത്.
എന്നാൽ ഇതിനെതിരെ ആരാധകർ രംഗത്തെത്തി. നിരവധി വിമര്‍ശനങ്ങളും കേട്ടാലറയ്ക്കുന്ന ചീത്തവിളിയും പാര്‍വതിക്കു നേരെ ഉണ്ടായി. മലയാള സിനിമയിലെ അഭിനേത്രികള്‍ക്കു മാത്രമായി ആരംഭിച്ച പുതിയ സംഘടനയേയും ചിലര്‍ തെറി വിളിച്ചു.
"ഞാന്‍ അടുത്തിടെ ഒരു ചിത്രം കണ്ടു. അത് ഹിറ്റായിരുന്നുവെന്നൊന്നും പറയാന്‍ സാധിക്കില്ല. അത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല, നിങ്ങള്‍ക്കറിയാം", പാര്‍വതി പറഞ്ഞു. ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചതോടെ അവര്‍ ഇങ്ങനെ തുടര്‍ന്നു, "കസബയാണ്, നിര്‍ഭാഗ്യവശാല്‍ കാണേണ്ടി വന്നതാണ്. അണിയറ പ്രവര്‍ത്തകരോടും സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസില്‍വച്ചുതന്നെ പറയട്ടെ, അത് നിരാശപ്പെടുത്തി. അതുല്യമായ നിരവധി ചിത്രങ്ങള്‍ ചെയ്ത, പ്രതിഭ തെളിയിച്ച മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്", ഇങ്ങനെയാണ് പാര്‍വതി അഭിപ്രായപ്പെട്ടത്.
എന്നാല്‍ മമ്മൂട്ടിയുടെ പേര് പറയാന്‍ പോലും പാര്‍വതിക്ക് യോഗ്യതയില്ലെന്നാണ് ചിലർ പറയുന്നത്. ഒന്നുമാകാത്തവർക്ക് വല്ലതുമൊക്കെ ആയവരോട് തോന്നുന്ന അസൂയയയാണെന്ന് മറ്റൊരാൾ പറഞ്ഞു. പ്രഗത്ഭരെ വിമർശിക്കുമ്പോൾ ശ്രദ്ധിക്കപ്പെടും എന്ന് തോന്നിയതിനാലാണ് ഇത്തരത്തിൽ പറഞ്ഞതെന്നും ആളുകൾ പറഞ്ഞു.
ചില കമെന്റുകൾ ചുവടെ
********If u want your name on media,speak something abt ikka or ettan
******നല്ല നടിയൊക്കെ തന്നെ പക്ഷെ ഞാൻ എന്തോ വല്യ സംഭവമാ എന്ന് കാണിക്കാനുള്ള വെപ്രാളം കാണുമ്പോ പുച്ഛം തോന്നുന്നു... ജാഡ പൊങ്ങച്ചം ഒരിടത്തും എത്താത്ത കുറെ ചിന്തകളും
****ഓട് പാറു കണ്ടം വഴി...
By a lalettan fan
*****പോയി കുറച്ചു മണ്ണ് വാരി തിന്ന്.....നിന്റെ മരിയൻ ഫിലിമിൽ കാണിക്കുന്ന ചുംബന രംഗം ഒക്കെ ഇപ്പോളും ഓർമയുണ്ട്..
*****di koppe ni theernadi ni theernnu... ini ninnilooda kanchana maala enna kadhapaathram polum njangal orkilla... ni aaraannu aannu ninta vichaaram.
Summary: Actress Parvathy had made a strong statement at the IFFK 2017, at a meet of the Women in Cinema Collective."I had watched a film recently, to my bad luck. With all respect to the makers, the film disappointed me, as it featured a great actor spitting totally misogynistic dialogues .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.