മനം കവർന്ന കിഴക്കേടത്തും പുത്തേഴത്തും; ജനപ്രിയനായകന്റെ നൂറാം ചിത്രത്തിന് 11 വർഷം തികയുന്നു; ചിരിയോർമകളിൽ കാര്യസ്ഥൻ

 


കൊച്ചി: (www.kvartha.com 05.11.2021) ജനപ്രിയനായകന്‍ ദിലീപിന്‍റെ നൂറാം ചിത്രമെന്ന സവിശേഷതയോട് കൂടി പുറത്തിറങ്ങിയ സിനിമയാണ് കാര്യസ്ഥൻ. 2010 നവംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് വെള്ളിയാഴ്ച 11 വർഷം തികയുകയാണ്. കല്യാണ രാമൻ, പഞ്ചാബി ഹൗസ് തുടങ്ങിയ ദിലീപിന്റെ ചിത്രങ്ങളോട് സാദൃശ്യം പുലർത്തി, കോമഡിക്ക് പ്രാധാന്യം നൽകിയാണ് കാര്യസ്ഥൻ ഒരുക്കിയത്. ദിലീപിനെ കൂടാതെ മധു, അഖില ശശിധരൻ, വന്ദന മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

  
മനം കവർന്ന കിഴക്കേടത്തും പുത്തേഴത്തും; ജനപ്രിയനായകന്റെ നൂറാം ചിത്രത്തിന് 11 വർഷം തികയുന്നു; ചിരിയോർമകളിൽ കാര്യസ്ഥൻ



നവാഗതനായ തോംസണ്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഒട്ടേറെ ദിലീപ് ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുള്ള സിബി കെ തോമസ്-ഉദയ്കൃഷ്ണ കൂട്ടുകെട്ടില്‍ നിന്നുമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഉണ്ടായിരിക്കുന്നത്. ദിലീപിന്‍റെയും സുരാജിന്‍റെയും പ്രകടനം തന്നെയാണ് സിനിമയുടെ ജീവന്‍.

രണ്ട് കുടുംബങ്ങളുടെ കഥയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പുത്തേഴത്തെന്നും കിഴക്കേടത്തെന്നും രണ്ടു തറവാടുകള്‍. മധുവും ജി കെ പിള്ളയുമാണ് ആ തറവാടുകളിലെ കാരണവന്‍‌മാര്‍. വളരെ സൗഹൃദത്തില്‍ ജീവിച്ചിരുന്ന ഇരു തറവാടുകളും ഒരു സംഭവത്തോടെ ശത്രുതയിലാകുന്നു. ഇരു കുടുംബങ്ങളെയും ഒന്നിപ്പിക്കാനായി കൃഷ്ണനുണ്ണി (ദിലീപ്) പുതിയ കാര്യസ്ഥനായി നാട്ടിലേക്ക് തിരിച്ചു. എന്നാൽ എത്തിപ്പെട്ടത് പുത്തേഴത്താണ്. ഇതാണ് കഥാപശ്ചാത്തലം.

കോമഡിയ്‌ക്കൊപ്പം പാട്ടിനും ഡാന്‍സിനും ആക്ഷനും പ്രാധാന്യം നൽകുന്നുണ്ട് കാര്യസ്ഥൻ. ബോളിവുഡ് ചിത്രമായ ഓം ശാന്തി ഓമിന്റെ ശൈലിയില്‍ ടിനി ടോം, അര്‍ചന, രസ്‌ന, ബീന ആന്റണി, നിഷ, യദു കൃഷ്ണന്‍, കവിരാജ്, രാജിവ് രംഗന്‍, കൃഷ്ണ പ്രസാദ് തുടങ്ങിയ ടെലിവിഷന്‍ താരങ്ങളും അഫ്‌സല്‍, റിമി ടോമി, ബിജു നാരായണന്‍, ജ്യോത്സ്‌ന തുടങ്ങിയ ഗായകരും അണിനിന്ന ഗാനം കാര്യസ്ഥന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു.


Keywords: Kochi, Kerala, News, Cinema, Entertainment, Dileep, Actor, Director, Actress, Story, Top-Headlines, 11 Years of Karysathan movie.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia