നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി വീണ്ടും പരിശോധിച്ചു, ദിലീപിന്റേത് 143 പേജുള്ള മൊഴി, നാദിര്‍ഷായുടേത് 140 ; പുതിയ ചോദ്യങ്ങളുമായി പോലീസ്
Jul 5, 2017, 12:04 IST
കൊച്ചി: (www.kvartha.com 05.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി പോലീസ് വീണ്ടും പരിശോധിച്ചു. 13 മണിക്കൂറോളമെടുത്താണ് നേരത്തെ പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ മൊഴി 143 പേജും നാദിര്ഷയുടേത് 140 ഉം ആണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. പള്‍സര്‍ സുനിയുമായുള്ള ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണു ചോദ്യങ്ങളില്‍ കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരെയും വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം ആലുവയില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോസ്ഥരുടെ യോഗത്തില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കൂ എന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. അന്വേഷണ സംഘത്തലവന് ഐജി: ദിനേന്ദ്ര കശ്യപിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.
കേസന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഐ.ജി. ദിനേന്ദ്ര കശ്യപ്, കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി ആലുവയില്‍ തങ്ങുകയാണ്. സംഭവത്തില്‍ കേസ് അന്വേഷണം നീളുന്നതില്‍ ഡിജിപി ലോക്നാഥ് ബെഹ്റ അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസിന്റെ സുപ്രധാന യോഗം ചേര്‍ന്നത്. കേസ് അന്വേഷിക്കുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേല്‍നോട്ടം വഹിക്കുന്ന എഡിജിപി: ബി.സന്ധ്യ എന്നിവരെ വിളിച്ചുവരുത്തിയ ബെഹ്റ, കേസ് അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചറിഞ്ഞിരുന്നു. അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നും എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ അറസ്റ്റ് നീളുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനെ കുറ്റപ്പെടുത്തിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് പെട്ടെന്ന് തന്നെ ഉണ്ടാകണമെന്നും മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനുവേണ്ടിയാണോ അറസ്റ്റ് വൈകിക്കുന്നതെന്നും പിണറായി ബെഹ് റയെ വിളിച്ച് ചോദിച്ചിരുന്നു. കഴിഞ്ഞദിവസം പ്രതികളുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. അതിനിടെ ദിലീപിനെ അറസ്റ്റില്‍ നിന്നും ഒഴിവാക്കി നാദിര്‍ഷാ, അപ്പുണ്ണി എന്നിവരുള്‍പ്പെടെ ഏതാനും പേരെയായിരിക്കും അറസ്റ്റ് ചെയ്യുകയെന്നും സൂചനയുണ്ട്.
തലസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ ആ ദിശയിലാണ്. ദിലീപിനെതിരെ തെളിവുകളൊന്നുമില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ കൂടുതലെന്തെങ്കിലും വിവരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. നിലവിലെ സ്ഥിതി അനുസരിച്ച് ദിലീപ് അറസ്റ്റ് ചെയ്യപ്പെടേണ്ടതില്ലെന്നാണ് നിലപാട്. മറ്റുള്ളവരുടെ അറസ്റ്റ് എത്രയും വേഗം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. .
അതേസമയം അന്വേഷണം മികച്ച നിലയിലാണു മുന്നോട്ടുപോകുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. എഡിജിപി: ബി.സന്ധ്യ മേല്‍നോട്ടം വഹിക്കുന്നു. മികച്ച ഉദ്യോഗസ്ഥരാണു സംഘത്തിലുള്ളത്. ദിനേന്ദ്ര കശ്യപ് സിബിഐയില്‍ തനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. സംഘത്തില്‍ പുതിയതായി ആരെയെങ്കിലും ഉള്‍പ്പെടുത്തണമെങ്കില്‍ അതു ചെയ്യുമെന്നും ബെഹ്റ അറിയിച്ചിരുന്നു.

Also Read:
കോടതിയില്‍ നിന്നും പള്‍സര്‍ സുനിയെപ്പോലെ ചാരായക്കേസിലെ പ്രതിയെ വളഞ്ഞിട്ട് കസ്റ്റഡിയിലെടുത്ത എക്സൈസ് കുറ്റക്കാരെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്; നടപടിക്ക് ശുപാര്‍ശ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: High-level police meeting ends; Dileep may be questioned again, Kochi, Police, Phone call, Arrest, News, Kerala, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.