ടെലിവിഷന്‍ ഉപഭോക്താക്കള്‍ക്കുള്ള ബേസ് പാക്കേജ് ട്രായ് പ്രഖ്യാപിച്ചു; ഇഷ്ട ചാനലുകളില്‍ ഇനി വിട്ടുവീഴ്ച വേണ്ട, 153 രൂപയ്ക്ക് 100 ടിവി ചാനലുകള്‍ ലഭിക്കും
Jan 15, 2019, 16:12 IST
ന്യൂഡല്‍ഹി: (www.kvartha.com 15.01.2019) ടെലിവിഷന്‍ ഉപഭോക്താക്കള്‍ക്കുള്ള ബേസ് പാക്കേജ് ട്രായ് പ്രഖ്യാപിച്ചു. ഇഷ്ട ചാനലുകളില്‍ ഇനി വിട്ടുവീഴ്ച വേണ്ടേ വേണ്ട. വെറും 153 രൂപയ്ക്ക് 100 ടിവി ചാനലുകള്‍ ലഭിക്കും. ടെലിവിഷന്‍ ഉപഭോക്താക്കള്‍ക്ക് കേബിള്‍ ടിവി, ഡി.ടി.എച്ച് വഴി ജി.എസ്.ടി അടക്കം 153.40 രൂപയ്ക്ക് 100 ചാനലുകള്‍ കാണാനുള്ള ബേസ് പാക്കേജ് ആണ് ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പ്രഖ്യാപിച്ചത്.
ഇഷ്ട ചാനലുകള്‍ 31ന് മുന്‍പ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കണം. പാക്കേജ് ഫെബ്രുവരി ഒന്നിന് നിലവില്‍ വരും. ഡിസംബര്‍ 29ന് പുതിയ രീതിയിലേക്ക് മാറണമെന്നാണ് ആദ്യം ട്രായ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേബിള്‍ ടിവി, ഡി.ടി.എച്ച് കമ്പനികള്‍ക്ക് മുന്നൊരുക്കത്തിനുള്ള സമയം കിട്ടിയില്ലെന്ന കാരണത്താല്‍ ഒരു മാസത്തേയ്ക്ക് കൂടി പദ്ധതി നീട്ടിവെക്കുകയായിരുന്നു. ഇതിനകം തന്നെ പ്രാദേശിക തലത്തിലെ കേബിള്‍ കമ്പനികള്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ബേസ് പാക്കേജില്‍ ഹൈ ഡെഫനിഷന്‍ (എച്ച്.ഡി) ചാനലുകള്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ ഒരു എച്ച്.ഡി ചാനല്‍ രണ്ട് എസ്.ഡി ചാനലുകള്‍ക്ക് തുല്യമായി കണക്കാക്കി ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുമെന്ന് ചാനല്‍ രംഗത്തുള്ളവര്‍ പറയുന്നു. ഇതില്‍ കേബിള്‍ ടിവി, ഡി.ടി.എച്ച് കമ്പനികളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
കൂടാതെ, പേ ചാനലിന്റെ പരമാവധി നിരക്ക് 19 രൂപയായി ട്രായ് നിശ്ചയിച്ചിട്ടുണ്ട്. ചാനലുകള്‍ക്ക് ഒന്നിച്ച് ബൊക്കെയായി വിലയിട്ട് പ്രേക്ഷകനു മേല്‍ അടിച്ചേല്പിക്കാനാകില്ല. ബൊക്കെയില്‍ ഇഷ്ടമുള്ള ചാനല്‍ മാത്രം തിരഞ്ഞെടുത്ത് കാണാന്‍ കഴിയുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: TRAI Reiterates Consumers Can Pick 100 Channels for Rs. 153 Base Pack, Business, Technology, Entertainment, Channel, Cinema, Television, New Delhi, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.