നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെയുള്ള കുറ്റപത്രം 2 ദിവസത്തിനകം നല്‍കും
Nov 7, 2017, 11:23 IST
കൊച്ചി: (www.kvartha.com 07.11.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം പോലീസ് രണ്ടുദിവസത്തിനകം നല്‍കുമെന്ന് സൂചന. രണ്ടു ദിവസത്തിനകം നല്‍കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ബെഹ്‌റ പരിശോധിച്ചു വരികയാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ കുറ്റം.
ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നും ബെഹ്‌റ പറഞ്ഞു. പോലീസിനു നല്‍കിയ മൊഴി ചില സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞിരുന്നു. അതാണ് അന്വേഷണസംഘത്തെ വട്ടം കറക്കുന്നത്. ഇതില്‍ സ്വീകരിക്കേണ്ട നിലപാടുകൂടി തീരുമാനിച്ചിട്ടാകും കുറ്റപത്രം നല്‍കുക.
കേസില്‍ കൂടുതലായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കുറ്റപത്രത്തില്‍ പഴുതുകള്‍ ഒഴിവാക്കാനുള്ള സൂക്ഷ്മപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനും ഊഹാപോഹങ്ങള്‍ക്കും വിരാമമാകും. കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
വിചാരണയില്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞാലേ, കേസില്‍ നടന്‍ ദിലീപിനെതിരായ മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കൂ. അതായിരുന്നു പോലീസിന്റെ ശ്രമകരമായ ദൗത്യം. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിയുമായിച്ചേര്‍ന്നു പലയിടങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നതാണു ദിലീപിനെതിരായ ഒരു ആരോപണം. തെളിവു നശിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്നവര്‍ ഉള്‍പ്പെടെ കേസില്‍ 13 പ്രതികളാണുള്ളത്. നിലവില്‍ 11ാം പ്രതിയായ ദിലീപ് കുറ്റപത്രത്തില്‍ ആദ്യത്തെ രണ്ടുപേരില്‍ ഒരാളാകും.
കേസിലെ നിര്‍ണായകതെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു നശിപ്പിക്കപ്പെട്ടെന്ന പ്രതീഷ് ചാക്കോയുടെ മൊഴിപ്രകാരം അന്വേഷണം തുടരും. പള്‍സര്‍ സുനിക്കെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടമാനഭംഗം, ഗൂഢാലോചനാക്കുറ്റങ്ങളാണ്. ദിലീപിന്റെയും സുനിയുടെയും അടുത്ത ബന്ധുക്കളെയടക്കം ചോദ്യം ചെയ്തിരുന്നു.
ദിലീപിനും സുനിക്കും പുറമേ നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ ചാള്‍സ് ആന്റണി, ജയിലില്‍ ഫോണ്‍ ഉപയോഗിച്ച മേസ്തിരി സുനില്‍, ഫോണ്‍ കടത്തിയ വിഷ്ണു, കത്തെഴുതി നല്‍കിയ വിപിന്‍ലാല്‍, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും കുറ്റപത്രത്തില്‍ പ്രതികളാകും. ഏഴാംപ്രതി ചാള്‍സ്, വിപിന്‍ലാല്‍, വിഷ്ണു എന്നിവര്‍ മാപ്പുസാക്ഷികളാകാന്‍ സാധ്യതയുണ്ട്.
ദിലീപിനെതിരെ ഐ.പി.സി. 376 (ഡി)കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വര്‍ഷം), 120 (ബി)ഗൂഢാലോചന (പീഡനത്തിനുള്ള അതേശിക്ഷ), 336 തട്ടിക്കൊണ്ടുപോകല്‍ (10 വര്‍ഷംവരെ), 201 തെളിവു നശിപ്പിക്കല്‍ (37 വര്‍ഷം), 212 പ്രതിയെ സംരക്ഷിക്കല്‍ (മൂന്നുവര്‍ഷം വരെ), 411തൊണ്ടിമുതല്‍ സൂക്ഷിക്കല്‍ (മൂന്നുവര്‍ഷം), 506 ഭീഷണി (രണ്ടുവര്‍ഷം വരെ), 342അന്യായമായി തടങ്കലില്‍ വയ്ക്കല്‍ (ഒരുവര്‍ഷംവരെ), ഐ.ടി. നിയമം 66 (ഇ)സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍ (മൂന്നുവര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും), 67 (എ)ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ (അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും) എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്
രാപകലില്ലാത്ത അധ്വാനത്തിനുശേഷം, മുഖ്യഅന്വേഷണോദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ: ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള സംഘാംഗങ്ങള്‍ അവധിയെടുത്തു വിശ്രമിക്കാനുള്ള തയാറെടുപ്പിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, Kerala, News, Actress, Dileep, Police, Court, Mobil Phone, Cinema, Dileep not the first accused? Police set to file charge sheet.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.