സംസ്ഥാനത്ത് വീണ്ടും നോക്കുകൂലി വിവാദം: ഇത്തവണ ഇരയായത് നടന്‍ സുധീര്‍ കരമന; വീട്ടില്‍ സാധനങ്ങള്‍ ഇറക്കിയതിന് യൂണിയന്‍കാര്‍ വാങ്ങിയത് 25,000 രൂപ
Apr 1, 2018, 15:33 IST
തിരുവനന്തപുരം: (www.kvartha.com 01.04.2018) സംസ്ഥാനത്ത് വീണ്ടും നോക്കുകൂലി വിവാദം. ഇത്തവണ ഇരയായത് നടന്‍ സുധീര്‍ കരമന. വീട്ടില്‍ സാധനങ്ങള്‍ ഇറക്കിയതിന് യൂണിയന്‍കാര്‍ നടന്റെ കയ്യില്‍ നിന്നും വാങ്ങിയത് 25,000 രൂപ.
തിരുവനന്തപുരം വിമാനത്താവളത്തില്‍ റണ്‍വേ നവീകരണത്തിനായി കൊണ്ടുവന്ന ഇലക്ട്രിക് കേബിളുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നോക്കുകൂലി ചോദിച്ച സംഭവത്തിന് പിന്നാലെയാണ് ഈ സംഭവവും.
ചാക്ക ബൈപ്പാസിന് സമീപം സുധീര്‍ കരമന പണിയുന്ന പുതിയ വീട്ടിലേക്ക് കൊണ്ടുവന്ന മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നത് നോക്കുകൂലിയെ ചൊല്ലി യൂണിയന്‍കാര്‍ തടയുകയായിരുന്നു. മാര്‍ബിളും ഗ്രാനൈറ്റും വാങ്ങിയ കമ്പനിയില്‍ നിന്നുള്ള തൊഴിലാളികള്‍ തന്നെയാണ് ഇവ ഇറക്കാനായി എത്തിയത്. അതിനായി 16,000 രൂപയും കമ്പനി സുധീറില്‍ നിന്ന് ഈടാക്കിയിരുന്നു.

എന്നാല്‍, ലോഡുമായി വാഹനം സുധീറിന്റെ വീട്ടില്‍ എത്തിയപ്പോള്‍ യൂണിയന്‍കാരെത്തി നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യം 75,000 രൂപ ആവശ്യപ്പെട്ടു. എന്നാലിത് കൊടുക്കാന്‍ വീട് പണിയുടെ ചുമതല ഉണ്ടായിരുന്നവര്‍ തയ്യാറായില്ല. തുടര്‍ന്ന് യൂണിയന്‍കാര്‍ ഇവരോട് മോശമായി സംസാരിച്ചു. പിന്നീട് വിലപേശലിനൊടുവില്‍ 25,000 രൂപ നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.
എന്നാല്‍, തുക വാങ്ങിയ യൂണിയന്‍കാര്‍ സാധനം ഇറക്കാതെ പോകുകയായിരുന്നു. ഇതോടെ കമ്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു.
അതേസമയം, 25,000 രൂപ വാങ്ങിയ യൂണിയന്‍കാര്‍ ലോഡ് ഇറക്കാതെയാണ് പോയതെന്ന് സുധീര്‍ കരമന പറഞ്ഞു. താന്‍ തൊടുപുഴയില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നപ്പോഴാണ് സംഭവത്തെ കുറിച്ച് അറിഞ്ഞത്. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സുധീര്‍ പറഞ്ഞു.
നോക്കുകൂലി വാങ്ങുന്നതിനെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശഖേരന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor Sudheer Karamana paid Rs 25,000 as 'Nokkukooli', Thiruvananthapuram, Controversy, Chief Minister, Pinarayi vijayan, News, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.