ഒരു ഖാന്‍ കാരണം ബോളിവുഡിലെ ഈ ഖാന്‍ ത്രയങ്ങള്‍ ഒന്നിക്കുന്നു; എന്തിനെന്നോ?

 


മുംബൈ: (www.kvartha.com 04.04.2018) ഒരു ഖാന്‍ കാരണം ബോളിവുഡിലെ ഈ ഖാന്‍ ത്രയങ്ങള്‍ ഒന്നിക്കുന്നു. ബിടൗണിലെ പ്രിയ താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരാണ് ഒന്നിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡില്‍ ഖാന്‍മാര്‍ ശ്രദ്ധേയമാകുന്നത് ഇവരുടെ അഭിനയം കൊണ്ടുമാത്രമല്ല, പരസ്പരം നിലനില്‍ക്കുന്ന കടുത്ത മത്സരം കൊണ്ടുകൂടിയാണ്. എന്നാല്‍ സല്ലുവിനെയും കിംഗ് ഖാനെയും ചിലപ്പോഴെങ്കിലും ചിലവേദികളില്‍ ഒന്നിച്ചു കാണാറുണ്ട്. ആമിര്‍ മാത്രമാണ് ഇക്കൂട്ടത്തില്‍ അധികം കൂടാത്തത്.

  ഒരു ഖാന്‍ കാരണം ബോളിവുഡിലെ ഈ ഖാന്‍ ത്രയങ്ങള്‍ ഒന്നിക്കുന്നു; എന്തിനെന്നോ?

എന്നാല്‍ ഒന്നിച്ചൊരു വേദിയില്‍ ഒത്തുകൂടാനൊരുങ്ങുകയാണ് മൂവരും. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ബ്ലാക്ക് മെയില്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് ആമിറും ഷാരൂഖും സല്‍മാനും ഒരുമിച്ചൊരു വേദിയിലെത്തുന്നത്. വയറിലെ ആന്തരികാവയവങ്ങളില്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഇപ്പോള്‍ യു.കെയില്‍ കഴിയുകയാണ് ഇര്‍ഫാന്‍. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്നതിനിടെയായിരുന്നു താരത്തിന് അസുഖം പിടിപെട്ടത്.

എന്തായാലും ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി മൂന്ന് താരരാജാക്കന്മാര്‍ പ്രൊമോഷന്‍ ചെയ്യുന്നു എന്ന പ്രത്യേകത കൂടി ഈ ഇര്‍ഫാന്‍ ചിത്രത്തിന് സ്വന്തമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, film, Cinema, Ameer Khan, Salman Khan, Sharukh Khan, Entertainment, 3 Khans for another Khan: Shah Rukh, Salman, Aamir to promote Irrfan’s Blackmail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia