നടിയെ ആക്രമിക്കുന്നതിന്റെ 49 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് 3 മിനിറ്റിന്റെ ആറു ക്ലിപ്പാക്കി ; ദൃശ്യങ്ങള്‍ ലൊക്കേഷനിലെത്തി നടനെ കാണിച്ചു, കോപ്പി യുവനടിക്ക് കൊടുത്തു
Jul 4, 2017, 13:30 IST
തിരുവനന്തപുരം: (www.kvartha.com 04.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി പള്‍സര്‍ സുനി. സുനി അടക്കമുള്ള സംഘം നടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നതിന്റെ 49 മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും ഇവ പിന്നീട് എഡിറ്റ് ചെയ്ത് മൂന്ന് മിനിറ്റുള്ള ആറു കഌപ്പിങ്ങുകളാക്കി മാറ്റി മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കുകയും അവ തൃശൂരിലെ സിനിമയുടെ സെറ്റിലെത്തി നടനെ കാണിച്ചെന്നും അവശേഷിക്കുന്ന ദൃശ്യങ്ങള്‍ യുവനടിയുടെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം ദൃശ്യങ്ങള്‍ അടങ്ങിയ ഒരു മെമ്മറി കാര്‍ഡ് എവിടെ നിന്നുമാണ് കിട്ടിയതെന്ന് വ്യക്തമല്ല. എന്നാല്‍ പോലീസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സൈബര്‍ വിഭാഗം ഈ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും വിവരമുണ്ട്. കേസില്‍ യുവനടിയുടെ പങ്ക് അറിയുന്നതിനായി പോലീസ് ചോദ്യം ചെയ്യാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് നീക്കം ഉപേക്ഷിച്ചു. നടിയെ ആക്രമിക്കുമ്പോള്‍ സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ക്വട്ടേഷന്‍ തന്ന നടിയുടെ തമ്മനത്തെ ഫ് ളാറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനിടയില്‍ നടിയുടെ വസ്ത്രങ്ങളില്‍ നിന്ന് ലഭിച്ച സ്രവങ്ങളുടെ സാമ്പിളുകള്‍ പള്‍സര്‍ സുനിയുടേതാണെന്നു ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയെ അറിയില്ലെന്ന് നടന്‍ നേരത്തേ പോലീസിനോട് പറഞ്ഞത് കളവാണെന്നും കണ്ടെത്തി. രണ്ടു ദിവസത്തോളം തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സുനി നടന്റെ ഡ്രൈവറായി ഉണ്ടായിരുന്നു. ക്യാമറയും മറ്റും കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറുടെ പകരക്കാരനായിട്ടാണ് എത്തിയത്. ഇവിടെ വെച്ച് നടനുമായി സുനി ആശയവിനിമയം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

Also Read:
നിയന്ത്രണം വിട്ട കാര്‍ ആശുപത്രി ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ആംബുലന്‍സിലിടിച്ചു; സ്ത്രീ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress attack case heading for climax? Kerala top cop hints at crucial arrest,Thiruvananthapuram, Kochi, Thrissur, News, Police, Flat, Kerala, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.