പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി ബോളിവുഡ് താരങ്ങളായ ആമീര്‍ ഖാനും അക്ഷയ് കുമാറും
Dec 24, 2018, 15:50 IST
ന്യൂഡല്‍ഹി: (www.kvartha.com 24.12.2018) പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ആമീര്‍ ഖാനും അക്ഷയ് കുമാറും രംഗത്ത്. സിനിമാ ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജി.എസ്.ടി കേന്ദ്രം കുറച്ചതിനെ സ്വാഗതം ചെയ്തുകൊണ്ടാണ് അക്ഷയ് മോഡിക്ക് നന്ദി അറിയിച്ചത്.
'ദ്രുതഗതിയിലുള്ള നടപടി, എങ്ങനെ? വളരെ കുറച്ച് ദിവസം മുമ്പാണ് ഞങ്ങളുടെ വിഷമം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചത്. സിനിമാ ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജി.എസ്.ടി ഇപ്പോഴിതാ കുറച്ചിരിക്കുന്നു. സിനിമാ മേഖലയ്ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ സ്വാഗതാഹര്‍മായ തീരുമാനം'.
സിനിമാ ടിക്കറ്റടക്കം 23 ഇനങ്ങളുടെ ചരക്ക് സേവന നികുതിയാണ് രണ്ട് ദിവസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. ടിവി, കാമറ, കമ്പ്യൂട്ടര്‍, വീല്‍ചെയര്‍, പവര്‍ ബാങ്ക്, തീര്‍ത്ഥാടനത്തിനുള്ള വിമാന ടിക്കറ്റ്, വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയവയ്ക്ക് വില കുറയുന്നത്. 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റിന് 18ല്‍ നിന്ന് 12 ശതമാനമായും 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് 28ല്‍ നിന്ന് 18 ശതമാനമായും ജി.എസ്.ടി കുറച്ചു. ഇത് മൂലം 900 കോടി രൂപയുടെ വരുമാനം കുറയും.
എന്നാല്‍ ഈ തീരുമാനം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് കേരളമുള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആരോപിച്ചു. അക്ഷയ് കുമാറിനെ കൂടാതെ ആമിര്‍ ഖാന്‍ കരണ്‍ ജോഹര്‍ തുടങ്ങിയ താരങ്ങളും ജി എസ് ടി കുറച്ചതിന് മോഡിക്ക് അഭിനന്ദനം അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Aamir Khan, Akshay Kumar, Karan Johar Praise PM Modi’s Step To Lower GST On Movie Tickets, New Delhi, News, Cinema, Ticket, GST, Prime Minister, Narendra Modi, Lok Sabha, Cinema, Entertainment, Bollywood, Facebook, Post, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.