മഹാഭാരതം ആളിക്കത്തുമ്പോള്‍ ബാഹുബലിക്ക് പിന്നാലെ 'മഹാഭാരത'യുമായി രാജമൗലി; ഇത്തവണ റെക്കോര്‍ഡുകളുടെ രാജകുമാരന്‍ ആമിര്‍ ഖാന്‍; ആമിറിന്‍റെ പദ്ധതി ഹോളിവുഡിനെയും മറികടക്കാന്‍

 


മുംബൈ: (www.kvartha.com 24.05.2017) ലോ സിനിമാഭൂപടത്തില്‍ ഇടം കുറിച്ച് മെഗാ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം രാജമൗലിയുടെ അടുത്ത സിനിമ ഏതായിരിക്കുമെന്നത് വലിയ ചോദ്യമാണ്. എന്നാല്‍ സിനിമാ പ്രേമികളുടെ ആ ചോദ്യത്തിന് മറുപടിയുമായി രാജമൗലി തന്നെ എത്തിക്കഴിഞ്ഞു. നായകനായി എത്തുന്നത് ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക റൊക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച സാക്ഷാല്‍ ആമിര്‍ ഖാന്‍ തന്നെ. ഇക്കാര്യം ബോളിവുഡ് മാധ്യമങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാഭാരതം ആളിക്കത്തുമ്പോള്‍ ബാഹുബലിക്ക് പിന്നാലെ 'മഹാഭാരത'യുമായി രാജമൗലി; ഇത്തവണ റെക്കോര്‍ഡുകളുടെ രാജകുമാരന്‍ ആമിര്‍ ഖാന്‍; ആമിറിന്‍റെ പദ്ധതി ഹോളിവുഡിനെയും മറികടക്കാന്‍

പുതിയ ചിത്രത്തില്‍ 'മഹാഭാരത' ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഹന്‍ലാല്‍ നായകനായി മഹാഭാരതം എന്ന സിനിമ എത്തുമെന്ന പ്രഖ്യാപനത്തിന് ശേഷമാണ് ഹിറ്റ് സംവിധായകന്റെ പുതിയ വെളിപ്പെടുത്തല്‍. മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കിയുള്ള മഹാഭാരതം ആയിരം കോടി ചെലവിലാണ് തിയറ്ററിലെത്തിക്കുന്നത്. എം ടിയുടെ രണ്ടാമൂഴമാണ് സിനിമയാക്കുന്നത്. എന്നാല്‍ ചിത്രത്തിന് മഹാഭാരതം എന്ന് പേരിടുന്നതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.  മഹാഭാരതം എന്നാണ് പേരെങ്കില്‍ ചിത്രം തിയറ്റര്‍ കാണില്ലെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മഹാഭാരതയുമായി ആമിര്‍ ഖാനും രാജമൗലിയുമെത്തുന്നത്.

കൃഷ്ണന്റെ വേഷത്തിലാണ് ചിത്രത്തില്‍ ആമിര്‍ ഖാന്‍ എത്തുക. ആമിര്‍ തന്നെയാണ് ഈ പ്രോജക്ടിന് ചുക്കാന്‍ പിടിക്കുക. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് താരം ഇപ്പോള്‍. വളരെ രഹസ്യമായാണ് ഈ പ്രോജക്ട് ആമിര്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും മറ്റൊരു വലിയ കമ്പനിയും ചിത്രത്തിനായി കൈകോര്‍ക്കും. ബാഹുബലി 2 റിലീസിന് മുമ്പേ രാജമൗലിയും ആമിര്‍ ഖാനും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബാഹുബലിയേക്കാള്‍ വലിയ ബജറ്റില്‍ ചിത്രം ഒരുക്കാനാണ് പദ്ധതി. ഹോളിവുഡിനെ മറികടക്കുന്ന സിനിമയാണ് ആമിറിന്റെ മനസ്സിലുള്ളത്. ഇതിന് ഏറ്റവും അനുയോജ്യനായ സംവിധായകന്‍ രാജമൗലിയാണെന്നും ആമിര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, News, Ameer Khan, Film, Cinema, Cine Actor, Budget, Hollywood, Mollywood, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia