'നീയെനിക്കെന്നും ആറുവയസ്സുകാരി, ഇത്ര വേഗം വളര്‍ന്നെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല'; ഹൃദയസ്പര്‍ശിയായ കുറിപ്പെഴുതി ആമിര്‍ ഖാന്, സമൂഹമാധ്യമത്തിലൂടെ വൈറലായത് ആദ്യ ഭാര്യയിലെ മകള്‍ക്കെഴുതിയ പിറന്നാള്‍ ആശംസ
May 10, 2019, 12:11 IST
ദില്ലി: (www.kvartha.com 10.05.2019) അഭിനയ കലയിലും സാമൂഹിക ഇടപെടലുകള്‍ കൊണ്ടും ആരാധകരെ എന്നും വിസ്മയിപ്പിക്കുന്ന പ്രിയ താരം ആമിര്‍ ഖാന് ഇത്തവണ ചര്‍ച്ചാ വിഷയമാകുന്നത് ഒരു ആശംസാ കുറിപ്പിലൂടെയാണ്. ഓരോ കഥാപാത്രവും സ്പെഷ്യല്‍ ആക്കുന്ന ബോളിവുഡ് സ്റ്റാര്‍ ഹൃദയസ്പര്‍ശിയായ കുറിപ്പെഴുതി മകളുടെ പിറന്നാളും സ്പെഷ്യലാക്കി. നീയെനിക്ക് എന്നും ആറുവയസ്സുകാരി, ഇത്ര വേഗം വളര്‍ന്നെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന തലക്കെട്ടോടെ നിറഞ്ഞോടുകയാണ് സമൂഹമാധ്യമത്തിലൂടെ പ്രിയ താരത്തിന്റെ ആശംസാ കുറിപ്പ്.
സന്തോഷം നിറഞ്ഞ 21-ാം ജന്മദിനം ഇറ, നീ ഇത്ര വേഗം വളര്‍ന്നെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എങ്കിലും നീയെനിക്ക് എന്നും എന്റെ ആറുവയസ്സുകാരി ആയിരിക്കും - ആമിര്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. ഇറാ ഖാനെ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ചിത്രമാണ് മകള്‍ക്ക് ആശംസകള്‍ അറിയിച്ച് ആമിര്‍ പങ്കുവെച്ചത്. ഹിറ്റ് ചിത്രം മംഗള്‍ പാണ്ഡെയുടെ ഷൂട്ടിങ് സമയത്ത് ചിത്രം പകര്‍ത്തിയത്. ആമിറിന്റയും ആദ്യ ഭാര്യ റീന ദത്തയുടേയും രണ്ടാമത്തെ മകളാണ് ഇറ ഖാന്.2002 ഇല് ഇരുവരും വേര്‍പിരിഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, New Delhi, Ameer Khan, Birthday, Twitter, post, Cinema, Actor, film, Entertainment, Aamir Khan's birthday wish for daughter Ira is too cute for words.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.