ദുര്‍ഗാദേവിയായി വേഷമിട്ട ഫോട്ടോ സോഷ്യല്‍ മീഡിയയില്‍; നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ നുസ്രത്ത് ജഹാന് വധഭീഷണി

 


കൊല്‍ക്കത്ത: (www.kvartha.com 29.09.2020) ദുര്‍ഗാദേവിയായി വേഷമിട്ട ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു, നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ നുസ്രത്ത് ജഹാന് വധഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭീഷണികളിലധികവും എത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത, കൈയില്‍ തൃശൂലവും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് മതമൗലിക വാദികളെ ചൊടിപ്പിച്ചത്.

ഹിന്ദുക്കളില്‍ നിന്നും മുസ്ലീം മതവിഭാഗത്തില്‍ നിന്നുമാണ് നടിക്ക് ഭീഷണി ഉയര്‍ന്നത്. കാരണം ഒരു മുസ്ലീമായ നടി വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദു സമുദായത്തില്‍പെട്ടയാളെയാണ്. അതുകൊണ്ടുതന്നെ നടി ദുര്‍ഗാദേവിയായി വേഷമിട്ടത് മുസ്ലീം മതവിഭാഗക്കാരെ ചൊടിപ്പിച്ചു. ഷൂട്ടിംഗ് ആവശ്യത്തിനായി നടി ഇപ്പോള്‍ ലണ്ടനിലാണ്. വധഭീഷണിയെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് നുസ്രത്ത് ജഹാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദുര്‍ഗാദേവിയായി വേഷമിട്ട ഫോട്ടോ സോഷ്യല്‍ മീഡിയയില്‍; നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ നുസ്രത്ത് ജഹാന് വധഭീഷണി

നുസ്രത് ജഹാന്റെ ചിത്രം വീഡിയോ ഡേറ്റിംഗ് ആപ്പില്‍ പ്രത്യക്ഷപ്പെട്ടത് അടുത്തിടെ വിവാദമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുവാദമില്ലാതെ പരസ്യത്തിനായി തന്റെ ചിത്രം ഉപയോഗിച്ചു എന്നുകാട്ടി നടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഡേറ്റിംഗ് ആപ്പില്‍ ചിത്രം ഉപയോഗിച്ച വിവരം ഒരു സുഹൃത്താണ് നടിയെ അറിയിച്ചത്.

Keywords:  Actor and MP Nusrat Jahan gets death threats for posing as Durga, seeks security for London shoot, Kolkata,News,Religion,Actress,Politics,Cinema,Threat,Social Media,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia