Mobile Phone | നിര്‍ണായക തെളിവുകളുണ്ടായിരുന്ന ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്ക് വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി; ആക്രമിക്കപ്പെട്ട നടിയോട് നടന് തോന്നിയ പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നുവെന്നും മൊഴി

 


കൊച്ചി: (www.kvartha.com) നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവുകളുണ്ടായിരുന്ന ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്ക് വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. 

Mobile Phone | നിര്‍ണായക തെളിവുകളുണ്ടായിരുന്ന ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്ക് വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി; ആക്രമിക്കപ്പെട്ട നടിയോട് നടന് തോന്നിയ പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നുവെന്നും മൊഴി
 

ആക്രമിക്കപ്പെട്ട നടിയോട് നടന് തോന്നിയ പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നുവെന്നും അതിലെ ദൃശ്യങ്ങളും സന്ദേശങ്ങളും കണ്ട് അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ദിലീപിന്റെ മുന്‍ഭാര്യ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നുമാണ് സാക്ഷി മൊഴി.

ക്വടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളായിരുന്നു ഈ ഫോണിലുണ്ടായിരുന്നത്. മൊഴികളുടെ വസ്തുത ബോധ്യപ്പെടാന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാന്‍ മഞ്ജു വാരിയരും തയാറായാല്‍ അതു കേസന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു മഞ്ജുവിനോട് സഹകരിച്ചതെന്നും സാക്ഷിമൊഴിയിലുണ്ട്. ഇതോടെയാണു ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു വാരിയര്‍ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ടു നടി കാവ്യ മാധവന്റെ ബാങ്ക് ലോകര്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തുറന്നു പരിശോധിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ ബാങ്ക് ലോകര്‍ കാലിയായിരുന്നു എന്നാണ് അറിയുന്നത്. ബാങ്കിലെ രേഖകള്‍ പ്രകാരം ഒരിക്കല്‍ മാത്രമാണു കാവ്യ മാധവന്‍ ബാങ്കിലെത്തി ലോകര്‍ തുറന്നിട്ടുള്ളത്. നടിയെ പീഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമാണു ലോകര്‍ തുറന്നത്.

Keywords: Actor Assault Case: Manju Warrier threw Dileep's phone in river, Kochi, News, Cinema, Cine Actor, Actress, Manju Warrier, Dileep, Trending, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia