സാക്ഷിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പരാതി; ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി

 


കൊച്ചി: (www.kvartha.com 16.03.2022) നടിയെ ആക്രമിച്ച് വീഡിയോ പകര്‍ത്താന്‍ ക്വടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി ആക്രമിക്കപ്പെട്ട നടി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. അഭിഭാഷകരായ ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കി.

സാക്ഷിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പരാതി; ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി

അഭിഭാഷകന്റെ ഓഫിസില്‍ വെച്ച് ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ക്ക് സഹായം ചെയ്തു, അഭിഭാഷകര്‍ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തി തുടങ്ങിയ പരാതികളാണ് നടി ഉന്നയിച്ചത്. ബാര്‍ കൗണ്‍സില്‍ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. നേരത്തെ രാമന്‍പിള്ളക്ക് ക്രൈംബ്രാഞ്ച് നോടിസ് നല്‍കിയിരുന്നു.

ഇതിനെതിരെ അഭിഭാഷകര്‍ തന്നെ രംഗത്തുവന്നിരുന്നു. ഇത്തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നോടിസ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഹൈകോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധിച്ചത്. ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് കേസ് കൂടുതല്‍ മാധ്യമശ്രദ്ധ നേടിയത്.

Keywords: Actor assault case: Survivor files complaint against Raman Pillai for 'tampering with evidence', Kochi, Dileep, Actress, Actor, Lawyers, Complaint, Attack, Trending, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia