'ഇത് അവസാന താക്കീത്'; ഭാര്യ എലിസബത്തിനെതിരെ മോശം കമന്റിട്ടവര്‍ക്കെതിരെ നടന്‍ ബാല, വിഡിയോ
Sep 9, 2021, 08:59 IST
ചെന്നൈ: (www.kvartha.com 09.09.2021) അടുത്തിടെയാണ് നടന്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹം കഴിഞ്ഞത്. രണ്ടാം
വിവാഹിതനായതിന് ശേഷം ബാല തന്റെ ജീവിത പങ്കാളി എലിസബത്തുമായിട്ടുള്ള ഓരോ നിമിഷവും സോഷ്യല്‍ മീഡിയയയില്‍ പങ്കുവെക്കാറുണ്ട്. വിവാഹത്തിന് മുമ്പുള്ള കാര്യങ്ങളും അതിന് ശേഷം എലിസബത്തിന്റെ പിറന്നാളും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ബാല സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
സമ്മാനമായി ആഢംബര കാറും കല്യാണം കഴിഞ്ഞശേഷം വന്ന ആദ്യ പിറന്നാളിന് താരത്തിന്റെ അമ്മ തന്റെ ഭാര്യക്ക് നല്‍കിയ സ്വര്‍ണമാലയും കമ്മലുമെല്ലാം താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. അതിനെല്ലാം സ്‌നേഹം നിറഞ്ഞ കമന്റുകളുമായി നിരവധി പേരും എത്തിയിരുന്നു. ഇതോടൊപ്പം വന്ന മോശം കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല.
പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതാണെന്നാണ് ബാല പറയുന്നത്. തന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും കുഴപ്പമില്ല. പക്ഷെ എലിസബത്തിനെ കുറിച്ച് ഇത്തരത്തില്‍ മോശം കമന്റ് എഴുതുന്നത് തെറ്റാണെന്നും ബാല പറഞ്ഞു. കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരികയോ, നമ്പര്‍ തരികയോ ചെയ്താല്‍ സംസാരിക്കാമെന്നും ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
'എലിസബത്തിന് ഇന്ന് പിറന്നാളാണ്, അപ്പോള്‍ വളരെ മോശമായി സംസാരിക്കുന്നത് തെറ്റാണ്. അവര്‍ക്ക് അമ്മയും പെങ്ങമാരും ഉണ്ടാകും ഇത്തരത്തില്‍ നെഗറ്റീവ് കമന്റിടുന്നത് വളരെ തെറ്റാണ്' ബാല ഫേസ്ബുകില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.
ബാലയുടെ വാക്കുകള്‍;
ഒരു ദിവസത്തില്‍ തന്നെ ഇത്രയധികം പേര്‍ ഞങ്ങളുടെ കുടുംബത്തോട് സ്നേഹം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതേസമയം തന്നെ ചില നെഗറ്റീവ് കമന്റുകളും കാണാനിടയായി. അത് പൈസ കൊടുത്ത് എഴുതിച്ചതാണ്. കാരണം അവയെല്ലാം ഫെയിക്ക് ഐടിയാണ്. അത് വലിയ തെറ്റാണ്. ഇന്ന് എലിസബത്തിന്റെ പിറന്നാളാണ്. ആ പോസ്റ്റിന് താഴെ വളരെ മോശമായ രീതിയില്‍ സംസാരിക്കുന്നു.
ഇതെല്ലാം വെറുതെ കാശ് കൊടുത്ത് കമന്റ് ഇങ്ങനെ അയക്കാന്‍ പറയുകയാണ്. എത്ര പേരെ നമുക്ക് പൊലീസില്‍ പരാതിപെടാന്‍ സാധിക്കും. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നോക്കു. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് എന്തിനാണ് പ്രശ്നമുണ്ടാക്കാന്‍ വരുന്നത്. എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ ക്ഷമിക്കും. പക്ഷെ ഞാനിപ്പോള്‍ വിവാഹിതനാണ്. എലിസബത്തിന് മീഡിയ എന്താണെന്നും അറിയില്ല. അപ്പോള്‍ അവരെ കുറിച്ച് വളരെ മോശമായ കമന്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ മുഖം കാണിക്ക് അല്ലെങ്കില്‍ നമ്പര്‍ തരൂ. അപ്പോള്‍ സംസാരിക്കാം. ബാല പറഞ്ഞു.
Keywords: News, National, India, Chennai, Entertainment, Actor, Cine Actor, Cinema, Marriage, Wife, Social Media, Video, Actor Bala warned against fake id who put negative comment on his wife Elizabeth, watch video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.