Binu Pappu | 'അച്ചാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു'; അച്ഛന്റെ ഓര്‍മയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ബിനു പപ്പു
Feb 25, 2023, 10:45 IST
കൊച്ചി: (www.kvartha.com) മൂടുപടം എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടനാണ് കുതിരവട്ടം പപ്പു. ഭാര്‍ഗവി നിലയം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ പദ്മദളാക്ഷന്‍ എന്ന പേര്, കുതിരവട്ടം പപ്പു എന്നായി. കുതിരവട്ടം പപ്പു എന്നായിരുന്നു ഭാര്‍ഗ്ഗവി നിലയത്തില്‍ പത്മദളാക്ഷന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. കോമഡി റോളുകളായിരുന്നു പപ്പു ചെയ്തിരുന്നവയില്‍ ഭൂരിഭാഗവും.
മലയാളസിനിമ അതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കൊമേഡിയനായി പപ്പു മാറി. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ചിരി പടര്‍ത്തിയ കോഴിക്കോടന്‍ ശൈലിയിലുള്ള പപ്പുവിന്റെ സംഭാഷണം സിനിമാ പ്രേക്ഷകര്‍ക്ക് അദ്ദേഹത്തോടുള്ള പ്രിയം വര്‍ധിപ്പിക്കാന്‍ സഹായകരമായി. അദിദേഹം വിടപറഞ്ഞ് രണ്ട് പതിറ്റാണ്ടിലേറെയായിട്ടും ഇന്നും പ്രേക്ഷക മനസില്‍ മായാതെ ഇടംപിടിച്ച ആ അതുല്യപ്രതിഭയെ ആദരവോടെയാണ് മലയാളികള്‍ നോക്കി കാണുകന്നത്.
മലയാളത്തിന്റെ ഹാസ്യ സാമ്രാട് വിടപറഞ്ഞിട്ട് 23 വര്‍ഷം തികയുകയാണ്. ഈ അവസരത്തില്‍ മകന്‍ ബിനു പപ്പു കുറിച്ച ഹൃദ്യമായ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.
'അച്ചാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു', എന്നാണ് ബിനു പപ്പു കുറിച്ചത്. പിന്നാലെ നിരവധി പേര്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് കമന്റ് ചെയ്തു.
ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം ആയിരുന്നു പപ്പു അഭിനയിച്ച അവസാനത്തെ ചിത്രം. 2000 ഫെബ്രുവരി 25 ന് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പപ്പു മരണത്തിനു കീഴടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നുള്ള ഡയലോഗുകളും അദ്ദേഹത്തിന്റെ അഭിനയ മാനസിറങ്ങളും ട്രോളുകളിലൂടെ ഇന്നും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.
Keywords: News,Kerala,State,Actor,Cine Actor,Cinema,Top-Headlines,Latest-News,Entertainment,Social-Media,Facebook, Actor Binu Pappu remember his father Kuthiravattam Pappu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.