സ്വീകരണങ്ങളിലും പരിപാടികളിലും പങ്കെടുക്കുമ്പോള്‍ ലഭിക്കുന്നത് ഫലകങ്ങള്‍; ചെറിയ വീടായതു കൊണ്ടു ഫലകങ്ങള്‍ വയ്ക്കാന്‍ സ്ഥലം തികയുന്നില്ല; ഇനി വിളിക്കുന്നവരോട് അരി, പച്ചക്കറി, പുസ്തകം തുടങ്ങിയവ നല്‍കാന്‍ ആവശ്യപ്പെടും; വിപ്ലവകരമായ നിലപാടുമായി നടന്‍ ധര്‍മ്മജന്‍

 


കൊച്ചി: (www.kvartha.com 26.05.2018) സ്വീകരണങ്ങളിലും പരിപാടികളിലും പങ്കെടുക്കുമ്പോള്‍ ലഭിക്കുന്നത് ഫലകങ്ങള്‍ മാത്രമാണെന്ന പരിഭവവുമായി നടന്‍ ധര്‍മ്മജന്‍. ഫലകങ്ങള്‍ ലഭിക്കുന്നതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നാണ് ധര്‍മ്മന്റെ വാദം. ചെറിയ വീടായതു കൊണ്ടു ഫലകങ്ങള്‍ വയ്ക്കാന്‍ സ്ഥലം തികയുന്നില്ല. ഇതുവരെ ഫലകങ്ങള്‍ വെയ്ക്കാനുള്ള അലമാരക്ക് വേണ്ടി മാത്രം 40,000 ത്തോളം രൂപ തീര്‍ന്നുകഴിഞ്ഞുവെന്നും ബാക്കിയുള്ളവ ചാക്കില്‍ കെട്ടിവയ്‌ക്കേണ്ട ഗതികേടാണെന്നും ധര്‍മ്മജന്‍ വേവലാതിപ്പെടുന്നു.

അതുകൊണ്ടു തന്നെ ഫലകങ്ങളില്‍ വലിയ കാര്യമുണ്ട് എന്നു തോന്നുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ഫലകങ്ങള്‍ വേണ്ട എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് താന്‍ എന്നും ധര്‍മ്മജന്‍ പറയുന്നു. അതിനു ശേഷം ആരെങ്കിലും സ്വീകരണം നല്‍കാന്‍ താല്‍പ്പര്യം ഉണ്ട് എന്ന് അറിയിക്കുകയാണെങ്കില്‍ അരി വാങ്ങി നല്‍കാന്‍ പറയുന്നു. അതുമല്ലെങ്കില്‍ പച്ചക്കറിയോ മറ്റു സാധനങ്ങളോ ആയിരിക്കും ആവശ്യപ്പെടുക. പരിചയക്കാരിലൂടെ അനാഥാലയങ്ങളേയും ആവശ്യക്കാരെയും കണ്ടുപിടിക്കുകയാണു പതിവ്.

സ്വീകരണങ്ങളിലും പരിപാടികളിലും പങ്കെടുക്കുമ്പോള്‍ ലഭിക്കുന്നത് ഫലകങ്ങള്‍; ചെറിയ വീടായതു കൊണ്ടു ഫലകങ്ങള്‍ വയ്ക്കാന്‍ സ്ഥലം തികയുന്നില്ല; ഇനി വിളിക്കുന്നവരോട് അരി, പച്ചക്കറി, പുസ്തകം തുടങ്ങിയവ നല്‍കാന്‍ ആവശ്യപ്പെടും; വിപ്ലവകരമായ നിലപാടുമായി നടന്‍ ധര്‍മ്മജന്‍

വിശപ്പാണ് ഒരു മനുഷ്യന്റെ പരിഹരിക്കപ്പേടേണ്ടതായ ആവശ്യം എന്നാണ് ധര്‍മ്മജന്റെ വാദം. അനാഥാലായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഭക്ഷണം നല്‍കും. നിരവധിയാളുകള്‍ക്ക് ഇതു ഉപകാര പ്രദമാകാറുണ്ട് . അരിയും പച്ചക്കറിയുമല്ലെങ്കില്‍ ചിലപ്പോള്‍ പുസ്തകങ്ങള്‍ വാങ്ങി നല്‍കാന്‍ പറയും. ആവശ്യമായ പുസ്തകങ്ങളുടെ പേര് സംഘാടകര്‍ക്കു നേരത്തെ തന്നെ എഴുതി നല്‍കും. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു ധര്‍മ്മജന്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Dharmajan interview, Kochi, News, Cinema, Entertainment, Actor, Food, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia