കാവ്യ- ദിലീപ് ബന്ധത്തിന് മകള്‍ എതിര്; വ്യാജവാര്‍ത്തയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ദിലീപ്
Sep 8, 2016, 17:03 IST
(www.kvartha.com 08.09.2016) മകള്‍ മീനാക്ഷിയുടെ പേരില്‍ വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ പൊട്ടിത്തെറിച്ച് നടന്‍ ദിലീപ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ദിലീപ് പൊട്ടിത്തെറിച്ചത്. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹത്തെ മീനാക്ഷി എതിര്‍ക്കുകയാണെന്നും കാവ്യയെ വിവാഹം കഴിച്ചാല്‍ മഞ്ജുവിനൊപ്പം പോകുമെന്ന് മകള്‍ പറഞ്ഞതായി ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനോടാണ് ദിലീപ് രൂക്ഷമായി പ്രതികരിച്ചത്.
മാനംകെട്ടവരുടെ ഹെഡ് ലൈന്‍ മാധ്യമപ്രവര്‍ത്തനം എന്നാണ് ദിലീപ് ഈ വാര്‍ത്തയെ വിശേഷിപ്പിച്ചത്. വാര്‍ത്ത നല്‍കിയ സൈറ്റിന്റെ തലക്കെട്ട് ആടിനെ പട്ടിയാക്കുന്നതാണെന്നും ദിലീപ് ആരോപിച്ചു. ഞാനും എന്റെ മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്ത എഴുതിയ മന്ദബുദ്ധിക്ക് എന്തറിയാം. ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് അനുഭവിച്ചവളാണ് എന്റെ മകള്‍. അതിന്റെ പക്വതയും വിവേകവും അവള്‍ക്കുണ്ട്. മഞ്ഞപത്രക്കാര്‍ക്ക് തന്റെ മകളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ലെന്നും ദിലീപ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'മാനംകെട്ടവരുടെ ഹെഡ് ലൈന്‍ മാധ്യമപ്രവര്‍ത്തനം. '
കഴിഞ്ഞദിവസം എന്റെയും,മകളുടേയും പേരു പരാമര്‍ശിച്ചു ഫിലിംബീറ്റ് എന്ന ഓണ്‍ലൈന്‍ മഞ്ഞ പത്രം വാര്‍ത്ത നല്‍കിയത് നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാവും,വനിതയില്‍ വന്ന എന്റെയും, കാവ്യയുടെയും അഭിമുഖത്തെ പരാമര്‍ശിച്ചു ഫിലിംബീറ്റ് നല്‍കിയ വാര്‍ത്തയുടെ ഹെഡ് ലൈന്‍ ആടിനെ പട്ടിയാക്കുന്നതാണ്.

ഞാനും,എന്റെ മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്ത എഴുതിയ 'മന്ദബുദ്ധിക്ക് എന്തറിയാം'?,ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് അനുഭവിച്ചവളാണ് എന്റെ മകള്‍ അതിന്റെ പക്വതയും വിവേകവും അവള്‍ക്കുണ്ട്, നിന്നെപ്പോലുള്ള മഞ്ഞപത്രക്കാര്‍ക്ക് എന്റെ മകളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ല.
എന്റെ പുതിയ സിനിമകള്‍ റിലീസാവുന്നതിനു തൊട്ടുമുമ്പായി ഇത്തരം അപവാദ വാര്‍ത്തകള്‍ പടച്ചുവിടുന്ന ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കരങ്ങള്‍ ആരുടേതാണെന്ന് വ്യക്തമായറിയാം, ഞാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്കു മുന്നില്‍ ഒരു തുറന്ന പുസ്തകമാണു,ഞാന്‍ ഇനി ആരെയെങ്കിലും വിവാഹംകഴിക്കുന്നെങ്കില്‍ അത് എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെയാവും, എന്നെ കല്യാണം കഴിപ്പിച്ചേ അടങ്ങൂ എന്നു വാശിപിടിച്ച് വാര്‍ത്തയുണ്ടാക്കുന്നവരോട് ഇതുമാത്രമെ പറയാനുള്ളൂ.
വിവാദങ്ങളുടെ പിന്നാലെ നടക്കാന്‍ തീരെ താല്‍പര്യവും,സമയവും ഇല്ല എനിക്ക്, എന്റെ ജോലിതിരക്കുകള്‍ക്കിടയിലും, സാധാരണക്കാര്‍ക്കുതകുന്ന കുറച്ച് നല്ലകാര്യങ്ങള്‍ക്കുവേണ്ടി ഓടുകയാണു ഞാന്‍, മാധ്യമങ്ങളില്‍ നിന്നും ആവോളം പിന്തുണ അതിനു ലഭിക്കുന്നുമുണ്ട്, അത് ഓണ്‍ലൈനില്‍ നിന്നാണെങ്കിലും ശരി മറ്റുമാധ്യമങ്ങളില്‍ നിന്നാണെങ്കിലും,അതിനിടയില്‍ മാന്യമായ് മാധ്യമപ്രവര്‍ത്തനം നടത്തുന്നവരുടെ പേരുകളയാന്‍ ഫിലിം ബീറ്റു പോലുള്ള മഞ്ഞകള്ളനാണയങ്ങളും.
എന്നെ നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിഞ്ജയെടുത്തിറങ്ങിയിട്ടുള്ള ചിലരുടെ പണിയാളുകളായ്
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെപ്പോലെ, മാധ്യമപ്രവര്‍ത്തകന്‍ എന്ന പവിത്രമായ കുപ്പായത്തില്‍ ഒളിച്ചിരിക്കുന്ന കള്ളക്കൂട്ടങ്ങളോട് എനിക്കൊന്നേ പറയാനുള്ളൂ, പ്രായപൂര്‍ത്തിയാവാത്ത എന്റെ മകളുടെ പേരില്‍ വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്ന എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണു, ഇനി ഇതാവര്‍ത്തിച്ചാല്‍ നിയമത്തിന്റെ വഴി ഞങ്ങള്‍ തേടും. കഴിഞ്ഞ ഒന്നൊന്നരകൊല്ലാമായ് ഇത്തരം അപവാദപ്രചരണങ്ങള്‍ ഞങ്ങള്‍ സഹിക്കുന്നു, ഇനി വയ്യ. എന്നെ വളര്‍ത്തി വലുതാക്കിയ കേരള ജനതയ്ക്കുമുന്നില്‍ ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു.
Keywords: Daughter, Facebook, post, Media, Criticism, Kavya Madhavan, Cinema, Allegation, Entertainment.
വിവാദങ്ങളുടെ പിന്നാലെ നടക്കാന്‍ തീരെ താല്‍പര്യവും,സമയവും ഇല്ല എനിക്ക്, എന്റെ ജോലിതിരക്കുകള്‍ക്കിടയിലും, സാധാരണക്കാര്‍ക്കുതകുന്ന കുറച്ച് നല്ലകാര്യങ്ങള്‍ക്കുവേണ്ടി ഓടുകയാണു ഞാന്‍, മാധ്യമങ്ങളില്‍ നിന്നും ആവോളം പിന്തുണ അതിനു ലഭിക്കുന്നുമുണ്ട്, അത് ഓണ്‍ലൈനില്‍ നിന്നാണെങ്കിലും ശരി മറ്റുമാധ്യമങ്ങളില്‍ നിന്നാണെങ്കിലും,അതിനിടയില്‍ മാന്യമായ് മാധ്യമപ്രവര്‍ത്തനം നടത്തുന്നവരുടെ പേരുകളയാന്‍ ഫിലിം ബീറ്റു പോലുള്ള മഞ്ഞകള്ളനാണയങ്ങളും.
എന്നെ നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിഞ്ജയെടുത്തിറങ്ങിയിട്ടുള്ള ചിലരുടെ പണിയാളുകളായ്
Keywords: Daughter, Facebook, post, Media, Criticism, Kavya Madhavan, Cinema, Allegation, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.