ഏറെ ഇടവേളകള്‍ക്ക് ശേഷം ദിലീപിനൊപ്പം കാവ്യ; ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി പുതിയ ചിത്രം

 


കൊച്ചി: (www.kvartha.com 21.03.2019) ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രം ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ദമ്പതികളുടെ ചിത്രം പങ്കുവച്ചത്.

പുതിയ സിനിമയുടെ ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ ഷര്‍ട്ടണിഞ്ഞ ദിലീപ് കാവ്യയെ നോക്കിനില്‍ക്കുന്ന ചിത്രമാണ് വൈറലായത്. വിവാഹത്തോടെ അഭിനയരംഗത്തുനിന്നു വിട്ടുനില്‍ക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇഷ്ടനായികയുടേതായി സമൂഹമാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 2016 ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.

 ഏറെ ഇടവേളകള്‍ക്ക് ശേഷം ദിലീപിനൊപ്പം കാവ്യ; ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി പുതിയ ചിത്രം

അടുത്തകാലത്ത് കാവ്യ ഒരു കുട്ടിയെ എടുത്തുനില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രമെന്ന രീതിയിലായിരുന്നു ആ ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ ആകാശവാണി സിനിമയുടെ ലൊക്കേഷനില്‍ ബാലതാരത്തിനൊപ്പം നില്‍ക്കുന്ന കാവ്യയുടെ ഫോട്ടോയായിരുന്നു തെറ്റായ രീതിയില്‍ പ്രചരിച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്.

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ജയില്‍ വാസം അനുഷ്ടിച്ച് ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിന് ഇപ്പോള്‍ മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളാണ്.

വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. എസ്.എല്‍. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ജാക്ക് ഡാനിയല്‍ ആണ് മറ്റൊരു പ്രോജക്ട്. റാഫി സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍ റിലീസിനൊരുങ്ങുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Dileep with Kavya latest photo, Kochi, News, Kavya Madhavan, Dileep, Social Network, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia