നിങ്ങളുടെ സമയം വരുമ്പോൾ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിനേഷൻ സ്വീകരിക്കുക: കോവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള നടപടിയിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹരീഷ് പേരടി

 


കൊച്ചി: (www.kvartha.com 26.04.2021) കോവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള നടപടിയിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹരീഷ് പേരടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവർക്കും കഴിയുന്ന സംഭാവനകൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിലെ പുതിയ മനുഷ്യരാകാൻ സഹജീവികൾക്കുകൂടി കൈ കൊടുക്കുക. അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്ക്കണമെന്നും ഹരീഷ് ഫേസ്ബുകിൽ കുറിച്ചു.

നിങ്ങളുടെ സമയം വരുമ്പോൾ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിനേഷൻ സ്വീകരിക്കുക: കോവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള നടപടിയിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹരീഷ് പേരടി


ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്

'സംസ്കാരത്തോടും പാരമ്പര്യത്തോടും ഒപ്പം ചേർന്ന് ഫോടോയെടുക്കാൻ നല്ല രസാ ...പക്ഷെ ജീവിക്കുന്ന കാലത്തോടൊപ്പം ചേർന്ന് യാത്ര ചെയ്യാൻ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു...നിങ്ങളുടെ സമയം വരുമ്പോൾ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിനേഷൻ സ്വീകരിക്കുക...പുതിയ കാലത്തിലെ പുതിയ മനുഷ്യരാകാൻ സഹജീവികൾക്കുകൂടി കൈ കൊടുക്കുക...അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്ക്കുക'

മുഖ്യമന്ത്രി കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചുവെന്നായിരുന്നു ഹരീഷ് കുറിച്ചത്. വാക്സീൻ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചതിന് പിന്നാലെയാണ് എന്തു വന്നാലും കേരളത്തിൽ വാക്സീൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ് നടന്നത്.

Keywords: News, Kochi, Actor, Entertainment, Cinema, Film, Kerala, State, Pinarayi Vijayan, Vaccine, COVID-
19, Chief Minister, Actor Hareesh Peradi Facebook post about chief minister Pinarayi Vijayan. 
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia