ഷൂട്ടിംഗ് ഇടവേളയിൽ ഹോട്ടലിൽ കയറിയ ജോയ് മാത്യുവിന് ഭക്ഷണം വിളമ്പി കൊടുത്തത് വ്യദ്ധ ദമ്പതികൾ; വയർ നിറഞ്ഞതോടൊപ്പം മനസ്സും കൂടെ നിറഞ്ഞതിന്റെ സന്തോഷം പങ്കു വെച്ച്‌ താരം ഫെയ്‌സ്ബുക്കിൽ

 


പാലക്കാട്: (www.kvartha.com 03.02.2017) ഉസ്താദ് ഹോട്ടലിൽ തിലകൻ പറയുന്നത് എത്ര ശരിയാണ്, വയർ നിറക്കാൻ എല്ലാവർക്കും പറ്റും, പക്ഷെ കഴിക്കുന്നവന്റെ മനസ്സ് നിറയണം. അതിന്  പക്ഷെ രുചി മാത്രമുണ്ടായാൽ പോര, വിളമ്പുന്നവരുടെ മനസ്സ്, അതിഥികളോടുള്ള പെരുമാറ്റം, ഹോട്ടലിലെ പരിസരം, അങ്ങനെ തുടങ്ങി ഒരുപാട് കാര്യങ്ങളുണ്ട്.

ഷൂട്ടിംഗ് ഇടവേളയിൽ ഹോട്ടലിൽ കയറിയ ജോയ് മാത്യുവിന് ഭക്ഷണം വിളമ്പി കൊടുത്തത് വ്യദ്ധ ദമ്പതികൾ; വയർ നിറഞ്ഞതോടൊപ്പം മനസ്സും കൂടെ നിറഞ്ഞതിന്റെ സന്തോഷം പങ്കു വെച്ച്‌ താരം ഫെയ്‌സ്ബുക്കിൽ



'ചക്കരമാവിൻ കൊമ്പത്ത്' എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പനയൂരിലെത്തിയപ്പോഴാണ് ജോയ് മാത്യുവിന് ഒരു ഹോട്ടലിൽ കയറാൻ തോന്നിയത്. തുടർന്ന് അദ്ദേഹത്തിന് അവിടുന്നുണ്ടായിട്ടുള്ള അനുഭവമാണ് താരം ഫെയ്‌സ്ബുക്കിലൂടെ പരസ്യമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ഷൂട്ടിംഗ് ഇടവേളയിൽ ഹോട്ടലിൽ കയറിയ ജോയ് മാത്യുവിന് ഭക്ഷണം വിളമ്പി കൊടുത്തത് വ്യദ്ധ ദമ്പതികൾ; വയർ നിറഞ്ഞതോടൊപ്പം മനസ്സും കൂടെ നിറഞ്ഞതിന്റെ സന്തോഷം പങ്കു വെച്ച്‌ താരം ഫെയ്‌സ്ബുക്കിൽ


ഇന്ന് ഒറ്റപ്പാലത്ത്‌ പനയൂർ എന്നിടത്ത്‌

"ചക്കര മാവിൻ കൊബത്ത്‌"എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ -അടുത്തുള്ള ചെറിയ ചായക്കട കണ്ടപ്പഴേ മനസ്സ്‌ പറഞ്ഞു- ഇവിടെ നല്ല നാടൻ ഊണു കിട്ടാൻ സാദ്ധ്യതയുണ്ട്‌-

സംഗതി ശരിയാണൂ-നല്ല പുത്തരിയുടെ ചോർ,

നാടൻ കറികൾ,

തോരൻ ,അയല പൊരിച്ചത്‌, പപ്പടം , വീട്ടിലെ പശുവിന്റെ പാലിൽ നിന്നുണ്ടാക്കിയ നല്ല

നാടൻ മോരും

ഷൂട്ടിംഗ് ഇടവേളയിൽ ഹോട്ടലിൽ കയറിയ ജോയ് മാത്യുവിന് ഭക്ഷണം വിളമ്പി കൊടുത്തത് വ്യദ്ധ ദമ്പതികൾ; വയർ നിറഞ്ഞതോടൊപ്പം മനസ്സും കൂടെ നിറഞ്ഞതിന്റെ സന്തോഷം പങ്കു വെച്ച്‌ താരം ഫെയ്‌സ്ബുക്കിൽ

പിന്നെ രസവും .കുടിക്കാനാണെങ്കിലോ സ്വന്തം വീട്ടിലുള്ള കിണറ്റിലെ പച്ചവെള്ളം- എല്ലാം പാകം ചെയ്യുന്നത്‌ പത്മനാഭേട്ടനും ഭാര്യ കമലാക്ഷി അമ്മയും-

കോഴിക്കോടൻ ഭാഷയിൽ പറഞ്ഞാൽ ഊൺ റാഹത്തായി. ആകെ അൻപത്‌ രൂപ-

പണം കൊടുക്കുംബോൾ ഞാൻ പത്മനാഭേട്ടനോട്‌ ചോദിച്ചു ആകെ എത്ര പേർ ഊണുകഴിക്കാൻ വരും ?"

മൂപ്പർ പറഞ്ഞു " പത്ത്‌ പന്ത്രണ്ട്‌ പേരൊക്കയുണ്ടാകും"

ഞാൻ ഞെട്ടി

മൂപ്പർ പറഞ്ഞു " ഞാനിത്‌ ലാഭത്തിനുവേണ്ടി നടത്തുന്നതല്ല

എനിക്ക്‌ എഴുപത്തി രണ്ടു വയസ്സായി

ഇനി ലാഭമുണ്ടാക്കി എങ്ങോട്ട്‌ കൊണ്ടുപോകാനാ? കുറച്ചാളുകൾക്ക്‌ ചോറു കൊടുക്കുംബോൾ ഒരു സുഖം ,

അത്രതന്നെ"

-വീട്ടിൽ രണ്ടു പശു രണ്ട്‌ പോത്ത്‌ പിന്നെ വറ്റാത്ത ഒരു കിണറും" പശു പാൽ തരും പക്ഷേ എന്തിനാ പോത്തുകൾ , കൃഷിപ്പണിയുണ്ടോ എന്ന എന്റെ ചോദ്യത്തിനു പത്മനാഭേട്ടന്റെ ഉത്തരം ഇങ്ങിനെയായിരുന്നു "പണ്ടുണ്ടായിരുന്നു ഇപ്പോൾ കൃഷിപ്പണിയില്ലല്ലൊ ഉണ്ടെങ്കിൽതന്നെ പോത്തുകളും മറ്റും വേണ്ടല്ലോ എന്നാലും നമ്മൾ കടയടച്ച്‌ വീട്ടിലേക്ക്‌ ചെല്ലുംബോൾ നമ്മുടെ വീട്ടുമൃഗങ്ങൾ നമ്മളെ തൊട്ടും തലോടിയും നമുക്ക്‌ വല്ലാത്തൊരു സ്നേഹം തരും-മൂന്ന് പേണ്മക്കൾ ഉണ്ടായിരുന്നവരെ വിവാഹം ചെയ്തയച്ചു -വീട്‌ ശൂന്യമായി അപ്പോൾ ഞങ്ങൾക്ക്‌ മിണ്ടിപ്പറയാൻ ഇവരൊക്കെയേയുള്ളൂ"

ചില മനുഷ്യർ അങ്ങിനെയാണു

ലാഭക്കൊതിയിൽ നെട്ടോട്ടമോടുന്ന നമ്മളിൽ നിന്നും വിഭിന്നമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവർ.

മനസ്സറിഞ്ഞ്‌ വിളബുന്നവർ വിരളമാകുന്ന ഈ കാലത്ത്‌ പത്മനാഭേട്ടനും കമലാക്ഷിയമ്മയും

അന്നം വിളബിത്തരുംബോൾ മനസ്സ്‌ കൊണ്ട്‌

ഞാൻ എന്റെ വീട്ടിലെത്തുന്നു-

ഞാനെന്റെ അഛനമ്മാരുടെ സാമീപ്യം അനുഭവിക്കുന്നു;

നന്ദി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Summary: Actor Joy Mathew shares his experience to had food in old aged couples hotel during shooting schedule. The famous film usthad hotel's leading character played actor Thilakan said it is easy to fill the stomach not the mind. When some one fill mind to he seems to be perfect cook
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia