തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു; വരന്‍ ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലു
Oct 6, 2020, 14:39 IST
ചെന്നൈ: (www.kvartha.com 06.10.2020) തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലു ആണ് വരന്‍. കാജല്‍ തന്നെയാണ് ചൊവ്വാഴ്ച രാവിലെ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം.
വരന്റേയും വധുവിന്റേയും അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങില്‍ വച്ചാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാവിധ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.

ഇരുവരുടേതും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജല്‍. 2004ല്‍ പുറത്തിറങ്ങിയ ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജല്‍ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറി.
വിവാഹ വാര്‍ത്ത പുറത്തുവിട്ടതോടെ സാമന്ത അക്കിനേനി, ഹന്‍സിക മോത് വാനി തുടങ്ങി നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു.
നിരവധി സിനിമകളില്‍ കാജല്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. കമല്‍ ഹാസന്‍ നായകനായ ഇന്ത്യന്‍ 2 ല്‍ രാകുല്‍ പ്രീത് സിങ്ങിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍, അദിതി റാവു എന്നിവര്‍ അഭിനയിക്കുന്ന ഹൈദാരിയുടെ ഹേ സിനാമികയിലും കാജല്‍ അഭിനയിക്കുന്നുണ്ട്.

Keywords: Actor Kajal Aggarwal to marry businessman Gautam Kitchlu, Chennai,News,Cinema,Actress,Marriage,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.