'സീമയോടൊപ്പം ദൈവം ചേർത്തുവച്ച പേരായിരുന്നോ ശരണ്യ'; നൊമ്പരങ്ങളുടെ ലോകത്ത് നിന്നും അവൾ യാത്രയായെന്ന് നടൻ കിഷോർ സത്യ

 


കൊച്ചി: (www.kvartha.com 11.08.2021) നടി ശരണ്യയുടെ വിയോഗത്തിന് പിന്നാലെ കരളലയിപ്പിക്കുന്ന കുറിപ്പുമായി നടൻ കിഷോർ സത്യ. ശരണ്യയുമൊത്തുള്ള അഭിനയനിമിഷങ്ങളുടെ ഓർമകളും താരം പങ്കുവച്ചു. ഈ കാലമത്രയും ശരണ്യയുടെ ഏറ്റവും വലിയ ശക്തി സീമ ജി നായരുടെ കരുതൽ ആയിരുന്നുവെന്നും കിഷോർ പറയുന്നു.

'സീമയോടൊപ്പം ദൈവം ചേർത്തുവച്ച പേരായിരുന്നോ ശരണ്യ'; നൊമ്പരങ്ങളുടെ ലോകത്ത് നിന്നും അവൾ യാത്രയായെന്ന് നടൻ കിഷോർ സത്യ


കിഷോർ സത്യയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

'വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി. മുഖ്യധാരയിൽ ശരണ്യയുടെ ആദ്യ സീരിയൽ എന്റെ നായികയായി വന്ന മന്ത്രകോടി ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ എന്ന നടിയുടെ വളർച്ച തുടങ്ങിയത്. പിന്നീട് വഴിയിൽ അസുഖം തടസ്സം നിന്നു. കീഴടങ്ങാൻ അവൾ തയാറായില്ല.

രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷൻ താര സംഘടന ആത്മയുടെ പ്രസിഡന്റ്‌ ശ്രീ. കെ.ബി. ഗണേഷ് കുമാറും സഹപ്രവർത്തകരും ശരണ്യയ്ക്ക് കൂട്ടായി നിന്നു. എന്നാൽ ഈ കാലമത്രയും അവളുടെ ഏറ്റവും വലിയ ബലം സീമ ജി. നായരുടെ കരുതൽ ആയിരുന്നു. സീമ, ശരണ്യയ്ക്ക് ആരായിരുന്നു....? ചേച്ചിയോ... അമ്മയോ... അതോ ദൈവമോ....!

സീമയോടൊപ്പം ദൈവം ചേർത്തുവച്ച പേരായിരുന്നോ ശരണ്യ.....സീമയുടെ കൂടെ ശരണ്യയ്ക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അർഥമായും....അസുഖത്തെ തോൽപിച്ച ഇടവേളകളിൽ വീണ്ടും അവൾ ക്യാമറയ്ക്കു മുൻപിൽ എത്തി.

പത്തു വർഷങ്ങൾക്കു ശേഷം കറുത്തമുത്തിൽ എന്നോടൊപ്പം അവൾ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച റിച്ചാർഡിന്റെ ജോഡിയായി. ശരണ്യയുടെ വിയോഗവർത്ത അറിഞ്ഞപ്പോൾ നൊമ്പരത്തോടെ അവൻ അയച്ചുതന്ന ചിത്രമാണ് ഇത്. നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല....എന്നാൽ നമ്മുടെ നെഞ്ചിൽ ഒരു തീരാനൊമ്പരമായി എന്നും അവൾ ഉണ്ടാവും.

 


Keywords:  News, Kochi, Actor, Entertainment, Kerala, State, Film, Cinema, Facebook Post, Facebook, Actor Kishor Satya, Sharanya Death, Actor Kishor Satya Facebook post on Sharanya Death.  
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia