Midhun Murali |നടന്‍ മിഥുന്‍ മുരളി വിവാഹിതനാകുന്നു; വധു മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍

 


കൊച്ചി: (www.kvartha.com) നടന്‍ മിഥുന്‍ മുരളി വിവാഹിതനാകുന്നു. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍ ആണ് വധു. നടി മൃദുല മുരളിയുടെ സഹോദരനാണ് മിഥുന്‍ മുരളി. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

Midhun Murali |നടന്‍ മിഥുന്‍ മുരളി വിവാഹിതനാകുന്നു; വധു മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍

പിന്നാലെ സഹോദരന് ആശംസകള്‍ നേര്‍ന്ന് മൃദുല മുരളിയും എത്തി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുന്‍ മുരളിയുടെ തുടക്കം. ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, ആന മയില്‍ ഒട്ടകം എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.

Keywords: Actor Midhun Murali engaged to Kalyani Menon, Kochi, News, Cinema, Cine Actor, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia