രാജഭരണം പോയതില്‍ വിഷമമുള്ളവരാണ് വനിതാ മതിലിനെ എതിര്‍ക്കുന്നവരെന്ന് നടന്‍ മുകേഷ്; നങ്ങേലി റൗക്ക ഉടുക്കാതിരുന്നതും മാറിടം ചെത്തിവച്ചതുമായ ചരിത്രം നങ്ങേലിയുടെ തെറ്റാണെന്ന് പറയുന്നവരാണിത്തരക്കാരെന്നും വിമര്‍ശനം
Jan 1, 2019, 12:24 IST
കൊല്ലം: (www.kvartha.com 01.01.2019) രാജഭരണം പോയതില്‍ വിഷമമുള്ളവരാണ് വനിതാ മതിലിനെ എതിര്‍ക്കുന്നവരെന്ന് നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ്. ലോകത്തില്‍ കേരളത്തില്‍ മാത്രം അതും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് മാത്രം കഴിയുന്നതാണ് വനിതാ മതിലെന്നും മുകേഷ് പറഞ്ഞു.
'എന്തുകൊണ്ട് വനിതാ മതിലിന് എതിരായി ചിലര്‍ നില്‍ക്കുന്നുവെന്ന് ചോദിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് രാജഭരണം പോയതില്‍ വിഷമമുണ്ട്. നങ്ങേലി റൗക്ക ഉടുക്കാതിരുന്നതും മാറിടം ചെത്തിവച്ച ചരിത്രവുമൊക്കെ നങ്ങേലിയുടെ തെറ്റാണെന്ന് പറയുന്നവരാണവര്‍. എല്ലാവരും തുല്യനീതിയില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് പറഞ്ഞപ്പോള്‍, പറ്റില്ല കാരണം അത് നീജ ജന്മങ്ങളാണ് എന്ന് പറഞ്ഞ ക്ഷേത്ര ഉടമകളോട് ഒപ്പം നില്‍ക്കുന്നവരാണ്. ഇവരൊക്കെയാണ് വനിതാ മതിലിന് എതിരെന്നും മുകേഷ് വിമര്‍ശിച്ചു.
എന്നാല്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് സ്ഥലം കിട്ടുമോ എന്ന് ആശങ്കപെടുന്നവരെയാണ് കൂടുതലും കാണാന്‍ കഴിയുന്നത്. സ്ത്രീകള്‍ സത്യം മനസിലാക്കി കഴിഞ്ഞു. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ നാട്ടിലുള്ള അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മനസിലായി നൂറ്റാണ്ടുകള്‍ പുറകോട്ട് വലിക്കുന്ന ചില ആള്‍ക്കാരാണ് ഇതിന് എതിര് നില്‍ക്കുന്നത് എന്ന്.
എന്തെല്ലാം സമരപരമ്പരകളിലൂടെയാണ് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്. അപ്പോള്‍ അത് വീണ്ടും പിറകോട്ട് പോവുക, അതിന് വേണ്ടി താല്‍പര്യത്തോടെ നില്‍ക്കുക എന്ന് പറഞ്ഞാല്‍ അതൊക്കെ മനസിലാക്കാനുള്ള വിദ്യാഭ്യാസം കേരളത്തിലെ സ്ത്രീകള്‍ക്കുണ്ട് എന്നാണ്. ഇത് ശബരിമലയ്ക്ക് വേണ്ടി മാത്രമല്ല. ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതസ്ഥരും വനിതാ മതിലില്‍ പങ്കെടുക്കുന്നുണ്ട്' എന്നും മുകേഷ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor Mukesh about women wall, Kollam, News, Politics, Religion, Trending, Sabarimala Temple, LDF, Cinema, Kerala, Cine Actor.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.