Baby | നടന് നരേന്റെ മകന് പേരിട്ടു 'ഓംകാർ'; മകള്‍ തന്മയയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുന്ന കുഞ്ഞിന്റെ ചിത്രം വൈറല്‍
Dec 25, 2022, 19:43 IST
കൊച്ചി: (www.kvartha.com) മകന്റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി നടന് നരേന്. ഓംകാർ നരേന് എന്നാണ് നരേന് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. വെറ്റില വച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും, മകള്‍ തന്മയയുടെ കയ്യിലുള്ള മോന്റെ ചിത്രവും നരേന് തന്റെ ഫേസ്ബുകില്‍ പങ്കുവച്ച ചിത്രം വൈറലായി. ആരാധകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഓംകാറിനും നരേനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്.
നവംബറിലാണ് നരേന് മകന് പിറന്നത്. തന്റെ 15-ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു രണ്ടാമതൊരു കുഞ്ഞു പിറക്കാന്‍ പോകുന്ന വിവരം നരേന് ആരാധകരെ അറിയിച്ചത്. 2007ലായിരുന്നു മഞ്ജു ഹരിദാസുമായുള്ള നരേന്റെ വിവാഹം. ഇവര്‍ക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.
അടുത്തിടെ ഇറങ്ങിയ കമല്ഹാസന് ചിത്രം വിക്രത്തില്‍ നരേന് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അദൃശ്യം ആണ് മലയാളത്തില്‍ അവസാനമായി റിലീസിനെത്തിയ നരന്റെ ചിത്രം. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.
Keywords: Actor Narains Sons Name Is Omkaar Narain, Kochi, News, Cinema, Child, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.