മുടി നീട്ടി വളര്‍ത്തി കിടിലന്‍ ലുകില്‍ നിവിന്‍ പോളി; ഈശോയെ പോലെയെന്ന് ആരാധകര്‍; ചിത്രം വൈറല്‍
Oct 14, 2021, 17:05 IST
കൊച്ചി: (www.kvartha.com 14.10.2021) മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് നിവിന്‍ പോളി. മലയാളത്തിന് പുറമെ അന്യഭാഷകളിലും നിരവധി ആരാധകരുള്ള നടനാണ് നിവിന്‍ പോളി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പുതിയ ഫോടോയാണ്. നേരത്തെ സൈമ അവാര്‍ഡില്‍ നടന്റെ പുതിയ ലുക് ചര്‍ച്ചയായിരുന്നു.
നിവിന്‍ തന്നെയാണ് മുടി നീട്ടിയ സ്‌റ്റൈലന്‍ ലുകിലുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈശോയെ പോലെയുണ്ടെന്നാണ് പലരുടേയും കണ്ടെത്തല്‍. നടിമാരായ ശ്രിന്ദയും അപര്‍ണയും ഉള്‍പെടെ നിരവധി പേരാണ് ജീസസ് എന്ന കമന്റുമായി എത്തിയത്.
നിലവില്‍ തമിഴ് സംവിധായകന്‍ റാമിന്റെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മുടിയും താടിയും നീട്ടിയ ലുകിലാണ് താരം സിനിമയില്‍ എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത നിവിന്റെ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്.
ചിത്രത്തില്‍ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് ആണ്. ചിത്രം ധനുഷ്‌കോടിയാണ് ചിത്രത്തിന്റെ ഷൂടിങ് ലൊകേഷന്‍. മലയാളത്തിലും തമിഴിലും ആയിട്ടായിരിക്കും ചിത്രം എത്തുക. വ്യത്യസ്ത ലുകില്‍ പ്രത്യക്ഷപ്പെട്ടതോടെ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ കുടിയേറിയ താരത്തിന്റെ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.