'മകൾ സ്‌കൂളിൽ പോകുന്നു, എനിക്കാകെ ടെൻഷൻ'; അലംകൃതയെ സ്‌കൂളിൽ അയക്കുന്നതിനെ കുറിച്ച് പൃഥ്വിരാജിന് പറയാനുള്ളത്
Jun 13, 2017, 14:13 IST
കൊച്ചി: (www.kvartha.com 13.06.2017) 'മകൾ സ്‌കൂളിൽ പോകുന്നു, എനിക്കാകെ ടെൻഷൻ. അലംകൃതയെ സ്‌കൂളിൽ അയക്കുന്നതിനെ കുറിച്ച് നടൻ പൃഥ്വിരാജ്. ഫേസ്‌ബുക്കിലൂടെയാണ് അലംകൃതയുടെ ആദ്യദിവസത്തെ സ്‌കൂൾ വിശേഷം പൃഥ്വി പറയുന്നത്.
കൊച്ചു ലേഡിക്ക് സ്‌കൂളിലെ ആദ്യദിനം… എനിക്ക് നെഞ്ചിലൊരു പടപടപ്പ്! എന്നിട്ടും കൂൾ ഡാഡിയായി അഭിനയിച്ച് ഞാൻ.. ഹോ.. എത്രവേഗമാണ് കാലം പായുന്നത്. ഇതാണ് പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
കൊച്ചു ലേഡിക്ക് സ്‌കൂളിലെ ആദ്യദിനം… എനിക്ക് നെഞ്ചിലൊരു പടപടപ്പ്! എന്നിട്ടും കൂൾ ഡാഡിയായി അഭിനയിച്ച് ഞാൻ.. ഹോ.. എത്രവേഗമാണ് കാലം പായുന്നത്. ഇതാണ് പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
അലംകൃതയെ വളരെ ഓമനയായാണ് താരവും ഭാര്യ സുപ്രിയയും വളർത്തുന്നത്. അതേസമയം സ്വാഭാവികമായി എല്ലാ കുട്ടികൾക്കും കിട്ടുന്ന ബാല്യം മകൾക്കും ഉണ്ടാവണമെന്ന ആഗ്രഹവും പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.
അലംകൃതയുടെ ചിത്രം ആദ്യമായി പങ്കുവച്ചത് വനിതയാണ്. 2015ലെ ഓണത്തിന് പൃഥ്വിരാജ് ഭാര്യക്കും മകൾക്കും ഒപ്പമുള്ള ചിത്രം വനിതയുടെ മുഖചിത്രമായി. വനിത പുറത്തു വന്നതിനു പിന്നാലെ ചിത്രം വൈറലാവുകയും ചെയ്തു.
പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതം മുഴുവൻ അലംകൃതയെ കേന്ദ്രീകരിച്ചാണ്. അലംകൃതയ്ക്ക് രാജുവിന്റെ ദേഷ്യമുണ്ടെന്ന് സുപ്രിയ അഭിപ്രായപ്പെട്ടിരുന്നു. ഒരു സാധാരണ ബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അവൾക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേർക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവൾക്കുണ്ടാകണമെന്നും പൃഥ്വി പറയുന്നു.
Summary: Actor Pirthviraj who express his jitters over daughter Almkritha's schooling. He mentioned in his Facebook by saying I have jitters as father.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.