കഴിഞ്ഞ 5 വര്‍ഷം കൊണ്ട് താന്‍ ഭാവനയുടെ ആരാധകനായി മാറി; സിനിമയിലേക്കുള്ള മടങ്ങി വരവില്‍ സന്തോഷം; അവര്‍ക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പൃത്വിരാജ്

 


കൊച്ചി: (www.kvartha.com 31.03.2022) ഭാവനയുടെ സിനിമയിലേക്കുള്ള മടങ്ങി വരവില്‍ സന്തോഷമുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഭാവനയ്ക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ പൃഥ്വി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് താന്‍ അവരുടെ ആരാധകനായി മാറിയെന്നും വെളിപ്പെടുത്തി.

എന്നാല്‍ ഭാവനക്ക് മറ്റുള്ളവര്‍ പിന്തുണ കൊടുക്കുന്നുണ്ടോയെന്ന് തനിക്കറിയില്ലെന്നും താരം പറഞ്ഞു. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് താന്‍ ഭാവനയുടെ ആരാധകനായി മാറി; സിനിമയിലേക്കുള്ള മടങ്ങി വരവില്‍ സന്തോഷം; അവര്‍ക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പൃത്വിരാജ്

ഒ ടി ടിയെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുകയുണ്ടായി. കോവിഡ് കൊണ്ടുണ്ടായ പ്രതിഭാസമല്ല ഒ ടി ടി എന്നുപറഞ്ഞ പൃഥ്വി ആര് വിലക്കിയാലും അത് നിലനില്‍ക്കുമെന്നും അഭിപ്രായപ്പെട്ടു. തിയറ്ററിന് വേണ്ടിയും ഒ ടി ടിക്ക് വേണ്ടിയും സിനിമകള്‍ സൃഷ്ടിക്കപ്പെടും.

ഒ ടി ടി ഉള്ളതുകൊണ്ട് തിയറ്റര്‍ വ്യവസായം ഇല്ലാതാകണമെന്നില്ല. ഒ ടി ടി സാധ്യത ഉള്ളപ്പോള്‍ തിയറ്ററുകളുടെ നിലവാരം കൂട്ടേണ്ടി വരും. ഒ ടി ടിക്ക് കൂടുതല്‍ സാധ്യതയുണ്ടെങ്കില്‍ അതിനൊരു കാരണം തിയറ്ററുകള്‍ കൂടിയാണെന്നും പൃഥ്വി പറഞ്ഞു.

Keywords: Actor Prithviraj on Bhavana, Kochi, News, Director, Cinema, Cine Actor, Prithvi Raj, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia