നടന്‍ പൃഥ്വിരാജിന് കോവിഡ് നെഗറ്റീവായി; ഒരാഴ്ച കൂടി ഐസൊലേഷനില്‍ തുടരും, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ച് താരം

 


കൊച്ചി: (www.kvartha.com 27.10.2020) നടന്‍ പൃഥ്വിരാജിന് കോവിഡ് നെഗറ്റീവായി. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആന്റിജന്‍ പരിശോധനയില്‍ തനിക്ക് കോവിഡ് നെഗറ്റീവ് ആയെന്നും ഒരാഴ്ച കൂടി താന്‍ ഐസൊലേഷനില്‍ തുടരുമെന്നും പൃഥ്വിരാജ് അറിയിച്ചു. 

നടന്‍ പൃഥ്വിരാജിന് കോവിഡ് നെഗറ്റീവായി; ഒരാഴ്ച കൂടി ഐസൊലേഷനില്‍ തുടരും, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ച് താരം
രോഗബാധിതനായ സമയത്ത് തന്നെ പരിഗണിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നതായും താരം കൂട്ടിച്ചേര്‍ത്തു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് താരം പങ്കുവെക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് 'ജനഗണമന' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍.



നടന്‍ പൃഥ്വിരാജിന് കോവിഡ് നെഗറ്റീവായി; ഒരാഴ്ച കൂടി ഐസൊലേഷനില്‍ തുടരും, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ച് താരം


Keywords:  Actor Prithviraj Sukumarans covid Test result negative after antigen test, Kochi, News, Actor, Cinema, Social Media, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia