ചിരിപ്പിച്ചും പേടിപ്പിച്ചും പ്രണയിച്ചും പ്രേക്ഷകരുടെ മനം കവർന്ന ശറഫുദ്ദീൻ പിറന്നാൾ നിറവിൽ; മലയാളിയുടെ സ്വന്തം 'ഗിരിരാജൻ കോഴി'
Oct 25, 2021, 15:30 IST
കൊച്ചി: (www.kvartha.com 25.10.2021) ചിരിപ്പിച്ചും പേടിപ്പിച്ചും പ്രണയിച്ചും പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ശറഫുദ്ദീൻ. 37 പിറന്നാൾ നിറവിലാണ് താരം. ചെറിയ കഥാപാത്രങ്ങളിലൂടെ കടന്നുവന്ന ശറഫുദ്ദീൻ ഇന്ന് തിരക്കുള്ള നടനിലേക്ക് മാറിയിരിക്കുന്നു. 2013 ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും ചെയ്ത് പുറത്തിറക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ് ശറഫുദ്ദീൻ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് ജൂഡ് ആന്തണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലും അഭിനയിച്ചു. 2015 ൽ പുറത്തിറങ്ങിയ പ്രേമമാണ് ശറഫുദ്ദീന്റെ അഭിനയജീവിതത്തിൽ നിർണായകമായത്. അതിലെ ഗിരിരാജൻ കോഴി പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ചപ്പോൾ ശറഫുദ്ദീൻ എന്ന നടനും മലയാള സിനിമയിൽ ഇരിപ്പിടമുറപ്പിച്ചു.
പാവാട എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഒപ്പവും അഭിനയിച്ചു. എ കെ സാജൻ സംവിധാനം ചെയ്ത് നീയും ഞാനും എന്ന സിനിമയിലൂടെ ആദ്യമായി നായകനുമായി. പ്രേമത്തിൽ കോമഡി പറഞ്ഞും വരത്തനിൽ വില്ലൻ വേഷത്തിലൂടെയും നീയും ഞാനിൽ പ്രണയിച്ചും എല്ലാ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് ശറഫുദ്ദീൻ തെളിയിച്ചു. ഹാപി വെഡിങ്ങിലെ മനു കൃഷ്ണനും അഞ്ചാം പാതിരയിലെ ഡോ. ബെഞ്ചമിൻ ലൂയിസും മറക്കാനാവാത്ത കഥാപാത്രങ്ങളാണ്. ഇനിയും ഒരുപാട് കഥാപാത്രങ്ങളാണ് പ്രേക്ഷകർ ശറഫുദ്ദീനിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
ആലുവ സ്വദേശിയാണ് ശറഫുദ്ദീൻ. ഹയർസെകൻഡറി വിദ്യാഭ്യാസത്തിനു ശേഷം ഓൺലൈൻ കോഴ്സുകൾ ചെയ്തു. കാർ സെയിൽസ് എക്സിക്യൂടീവ് ആയി ജോലി ചെയ്യുകയും, പിന്നീട് സീസൻസ് ഇൻഡ്യ ഹോളിഡേസ് എന്ന ഒരു ടൂറിസം സംരംഭം ആരംഭിക്കുകയും ചെയ്‌തു. അവിടെ നിന്നായിരുന്നു അഭിനയ രംഗത്തേക്കുള്ള വരവ്. 2015 ൽ ബീമയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

Keywords: News, Kerala, Kochi, Cinema, Actor, Malayalam, Malayalee, Birthday Celebration, Birthday, Celebration, Actor Sharfudheen celebrates birthday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.