സിനിമ ക്യാമറയുടെ മുന്നിലേക്ക് ഉള്ള എന്റെ ആദ്യ കാൽവെപ്പ്: ബിഗ് സ്‌ക്രീനിൽ അഭിനയിക്കാൻ പോവുന്ന സന്തോഷത്തിൽ സൂരജ്
Apr 16, 2021, 16:26 IST
കൊച്ചി: (www.kvartha.com 16.04.2021) പാടാത്താ പൈങ്കിളിയെന്ന സീരിയലിലെ ദേവ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ സ്വന്തം നായകനായി മാറിയ താരമാണ് സൂരജ്. പരമ്പരയിൽ രസകരമായ മുഹൂർത്തങ്ങളും പ്രണയരംഗങ്ങളുമൊക്കെയായി മുന്നേറുകയാണ് സൂരജിന്റെ കഥാപാത്രം. വളരെ പെട്ടെന്ന് പ്രേക്ഷകരുമായി ചേർന്നുനിന്ന സൂരജ് സോഷ്യൽ മീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ സിനിമലോകത്തേക്ക് കാലെടുത്ത വച്ച വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സൂരജ്. 'സിനിമ ക്യാമറയുടെ മുന്നിലേക്ക് ഉള്ള എന്റെ ആദ്യ കാൽവെപ്പ്. ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന എന്റെ സ്വപ്നമായിരുന്ന വിനീത് ശ്രീനിവാസൻ സാർ, എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു സമ്മാനമാണ് എനിക്ക് ദിവസം കിട്ടിയത്'- എന്നാണ് സൂരജ് കുറിച്ചിരിക്കുന്നത്. വിനീതിനോട് സംസാരിക്കുന്നതിന്റെ ചെറു വീഡിയോയും ചിത്രവുമാണ് താരം പങ്കുവച്ചിരിക്കുന്നത്. പലപ്പോഴും വീഡിയോകളിലും കുറിപ്പുകളിലുമായി തന്റെ സിനിമാ മോഹം സൂരജ് വെളിപ്പെടുത്തിയിരുന്നു.
Keywords: News, Entertainment, Film, Actor, Cinema, Kochi, Kerala, State, Top-Headlines, Actor Sooraj shares his movie entry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.