കേരളക്കരയാകെ ഏറ്റെടുത്ത അട്ടപ്പാടി സ്വദേശി നഞ്ചമ്മയുടെ പാട്ട് കേള്‍ക്കുമ്പോള്‍ ആ 'അമ്മ'യെ ഓര്‍മ വരുന്നെന്ന് നടന്‍ സുരേഷ് ഗോപി

 


എറണാകുളം: (www.kvartha.com 28.02.2020) 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ഏറ്റെടുത്ത ഗായികയാണ് അട്ടപ്പാടി സ്വദേശി നഞ്ചമ്മ. ചിത്രത്തിന്റെ റിലീസിനു മുന്‍പെ തന്നെ വന്‍ ഹിറ്റായ പാട്ട് കേള്‍ക്കുമ്പോള്‍ കാണാന്‍ കഴിഞ്ഞത് ഒരു അമ്മയെയാണെന്ന് നടന്‍ സുരേഷ് ഗോപി. സുരേഷ് ഗോപി തന്നെ അവതാരകനായെത്തിയ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്.

കേരളക്കരയാകെ ഏറ്റെടുത്ത അട്ടപ്പാടി സ്വദേശി നഞ്ചമ്മയുടെ പാട്ട് കേള്‍ക്കുമ്പോള്‍ ആ 'അമ്മ'യെ ഓര്‍മ വരുന്നെന്ന് നടന്‍ സുരേഷ് ഗോപി

നഞ്ചമ്മ ആലപിച്ച 'ദൈവമകളേ...' എന്ന ഗാനം കേള്‍ക്കുമ്പോള്‍ തനിക്ക് അഭിമന്യുവിന്റെ അമ്മയുടെ മുഖമാണ് ഓര്‍മ വരുമെന്ന് അദ്ദേഹം പറഞ്ഞു. നഞ്ചിയമ്മയുടെ പാട്ടിലൂടെ പ്രേക്ഷകരുടെയും സുരേഷ് ഗോപിയുടെയും കണ്ണ് നിറയുകയായിരുന്നു. 'നാന്‍ പെറ്റ മകനെ' എന്ന് വിളിക്കുന്ന അഭിമന്യുവിന്റെ അമ്മയെ ഓര്‍ത്ത് പോകും. ആ അമ്മയുടെ മുഖവും, ആ ഗ്രാമവും ഒരു നിമിഷം മനസിലൂടെ പോകും. അഭിമന്യുവിന്റെ അമ്മയ്ക്കും കുടുംബത്തിനും ഓരായിരം പ്രാര്‍ഥനകള്‍ നേരുന്നതായും സുരേഷ് ഗോപി വേദിയില്‍ വച്ചു പറഞ്ഞു.

വിതുമ്പലോടെയാണ് നഞ്ചമ്മ വേദിയില്‍ പാട്ട് അവസാനിപ്പിച്ചത്. പാടിക്കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപി നഞ്ചമ്മയുടെ കാല്‍ തൊട്ട് വന്ദിച്ചു. 2018ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് 'നാന്‍ പെറ്റ മകനേ' എന്നു ഹൃദയംപൊട്ടിക്കരഞ്ഞ അമ്മയെ മറക്കാനിടയില്ല.

Keywords:  News, Kerala, Ernakulam, Actor, Song, Dead Body, Suresh Gopi, Mother, film, Cinema, Actor Suresh Gopi Says he Remembers that Mother when he Heard the Song 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia