വിജയ് ചിത്രം ബീസ്റ്റിലെ മാസ് ഗാനമെത്തി; വൈറലായി പുതിയ ലിറിക് വീഡിയോ
Apr 9, 2022, 07:31 IST
ചെന്നൈ: (www.kvartha.com 09.04.2022) ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റിലെ മാസ് ഗാനമെത്തി. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ഗാനമാണ് ബീസ്റ്റ് മോഡ്. വിവേകിന്റെ വരികള്‍ക്ക് സംഗീതം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. ലിറിക് വീഡിയോ ഗാനവും ഇതിനോടകം വൈറലായി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ട്രെയ്‌ലര്‍ ഇതിനോടകം തരംഗം തീര്‍ത്തു കഴിഞ്ഞു. വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. നഗരത്തിലെ ഒരു ഷോപിംഗ് മോള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
ചിത്രം ഏപ്രില്‍ 13നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആദ്യം ഏപ്രില്‍ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാല്‍ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും സംഘവും തീരുമാനിക്കുകയായിരുന്നു.
മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപോര്‍ട്.
വിജയിയുടെ സിനിമാ കരിയറിലെ 65-ാമത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്.
Keywords: News, National, India, Chennai, Entertainment, Cinema, Social Media, Actor Vijay movie Beast Third Single out now
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.