'നീരജ് മാധവ് പറഞ്ഞത് സത്യമാണ്, ഞാനതിന്റെ ഇരയും സാക്ഷിയുമാണ്'; ആരോപണവുമായി നടന്‍ വിഷ്ണു പ്രസാദ്

 



കൊച്ചി: (www.kvartha.com 29.07.2020) ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയ്ക്കു ശേഷം നിരവധി താരങ്ങള്‍ സ്വജനപക്ഷപാതത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. അതില്‍ പലരുടെയും തുറന്നുള്ള അഭിപ്രായം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

'നീരജ് മാധവ് പറഞ്ഞത് സത്യമാണ്, ഞാനതിന്റെ ഇരയും സാക്ഷിയുമാണ്'; ആരോപണവുമായി നടന്‍ വിഷ്ണു പ്രസാദ്

അത്തരത്തില്‍ മലയാളത്തിലും സ്വജനപക്ഷപാതമുണ്ടെന്ന വെളിപ്പെടുത്തലുമായി നടന്‍ നീരജ് മാധവും രംഗത്തെത്തിയിരുന്നു. ഇതില്‍ നടന്‍ ഷമ്മി തിലകനെപ്പോലെ അപൂര്‍വ്വം പേര്‍ മാത്രമാണ് സിനിമാമേഖലയില്‍ നിന്ന് നീരജ് പറഞ്ഞതിനെ വ്യക്തിപരമായി പിന്തുണച്ച് രംഗത്തെത്തിയത്.

'നീരജ് മാധവ് പറഞ്ഞത് സത്യമാണ്, ഞാനതിന്റെ ഇരയും സാക്ഷിയുമാണ്'; ആരോപണവുമായി നടന്‍ വിഷ്ണു പ്രസാദ്

ഇപ്പോഴിതാ നീരജ് പറഞ്ഞില്‍ കാര്യമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു അഭിനേതാവ്. നടന്‍ വിഷ്ണു പ്രസാദ് ആണ് താനും മലയാളസിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണെന്നു പറഞ്ഞ് എത്തിയിരിക്കുന്നത്. സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം തുറന്നു പറച്ചില്‍ നടത്തിയത്.

വിഷ്ണു പ്രസാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

'അമ്മ എന്ന സംഘടനയില്‍ എന്തുകൊണ്ട് അംഗത്വം നിഷേധിച്ചു? വര്‍ഷങ്ങള്‍ക്കു മുന്‍പേ നടന്ന കാര്യമാണ്. എന്നാലും മനസ് തുറക്കാം എന്നു വിചാരിച്ചു. വിനയന്‍ സാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം കാശി ആയിരുന്നു ഞാന്‍ അഭിനയിച്ച ആദ്യ സിനിമ. പിന്നീട് ഫാസില്‍ സാറിന്റെ കൈയ്യെത്തും ദൂരത്ത്, ജോഷി സാറിന്റെ റണ്‍വേ, മാമ്പഴക്കാലം, ലയണ്‍... ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയവ. അന്ന് അമ്മയിലെ അംഗത്വത്തിനായി അപേക്ഷിച്ചപ്പോള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യൂ എന്നായിരുന്നു മറുപടി. പിന്നീടു വന്ന, കുറച്ചു സിനിമകള്‍ മാത്രം ചെയ്ത അഭിനേതാക്കള്‍ക്കും അംഗത്വം ലഭിച്ചു. എന്തുകൊണ്ട്? മലയാളസിനിമയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും അധികാരശ്രേണിയെക്കുറിച്ചും ഈയിടെ നീരജ് മാധവ് പറഞ്ഞ അഭിപ്രായം വളരെ സത്യമാണ്. ഞാന്‍ അതിന്റെ ഇരയും ദൃക്‌സാക്ഷിയുമാണ്. വിശദാംശങ്ങള്‍ പിന്നീട്...'

വളര്‍ന്നുവരുന്നവരെ എങ്ങനെ മുളയിലേ മുള്ളാമെന്ന് കൂടിയാലോചിക്കുന്ന സംഘം മലയാളസിനിമയിലുണ്ട് എന്നായിരുന്നു നീരജ് മാധവിന്റെ ആരോപണങ്ങളുടെ കാതല്‍. നീരജ് ആരോപണം ഉന്നയിച്ചവര്‍ ആരെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആദ്യം രംഗത്തെത്തി. തുടര്‍ന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഫെഫ്ക ഈ വിഷയത്തില്‍ കത്തും നല്‍കി. എന്നാല്‍ വിശദീകരണം ആവശ്യപ്പെട്ട 'അമ്മ'യോടും നീരജ് തന്റെ ആരോപണം ആവര്‍ത്തിക്കുകയായിരുന്നു. പിന്നാലെ നീരജിന്റെ ആരോപണം ഗൗരവത്തോടെ എടുക്കണമെന്നും ആരോപിക്കുന്ന തരത്തിലുള്ള വിവേചനം സിനിമാരംഗത്തുണ്ടെങ്കില്‍ പരിഹരിക്കപ്പെടണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

Keywords: News, Kerala, Kochi, Bollywood, Cinema, Actor, Social Network, Facebook, Malayalam, Viral, Entertainment, Actor Vishnu Prasad facebook post about experience of nepotism an hierarchy in Malayalam cinema supports Neeraj Madhav
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia