സാക്ഷി മൊഴികളിലുള്ള ആ മാഡം കാവ്യാ മാധവനാണോ? നടിയെ ഉടന്‍ ചോദ്യം ചെയ്യും
Mar 24, 2022, 21:12 IST
കൊച്ചി: (www.kvartha.com 24.03.2022) സാക്ഷി മൊഴികളിലുള്ള ആ മാഡം കാവ്യാ മാധവനാണോ എന്ന സംശയവുമായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇതിന്റെ ഭാഗമായി നടിയെ ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെ കാവ്യാ മാധവനും അന്വേഷണ സംഘം നോടിസ് നല്‍കും.
എന്നാല്‍ മാഡത്തിനുള്ള പങ്കില്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും അന്വേഷണം മാഡത്തിലേക്കും വിഐപിയിലേക്കും എത്തിയത്.
വിഐപി ആലുവയിലെ ദിലീപിന്റെ സുഹൃത്തും ഹോടല്‍ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തി കഴിഞ്ഞു. ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭ്യമായത്.
ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട്ടില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോള്‍ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്.
ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാര്‍ റെകോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്തു വിട്ടത് കാവ്യയുടെ കൈയിലാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരത് ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് സൂചന.
വീട്ടു വരാന്തയിലെ സോഫയില്‍ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാന്‍ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി. വീടിനകത്ത് ഉണ്ടായിരുന്ന രണ്ട് പേരുകളാണ് ബാലചന്ദ്രകുമാര്‍ മൊഴിയായി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെയാകും കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക.
Keywords: Actress abduction case: Dileep's wife Kavya Madhavan may be summoned by probe team, Kochi, News, Kavya Madhavan, Police, Notice, Cinema, Dileep, Actress, Trending, Kerala.
നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് കാവ്യാ മാധവന്റെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യ എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ഏല്‍പിച്ചിരുന്നുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.
എന്നാല്‍ മാഡത്തിനുള്ള പങ്കില്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും അന്വേഷണം മാഡത്തിലേക്കും വിഐപിയിലേക്കും എത്തിയത്.
വിഐപി ആലുവയിലെ ദിലീപിന്റെ സുഹൃത്തും ഹോടല്‍ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തി കഴിഞ്ഞു. ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭ്യമായത്.
ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട്ടില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോള്‍ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്.
ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാര്‍ റെകോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്തു വിട്ടത് കാവ്യയുടെ കൈയിലാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരത് ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് സൂചന.
വീട്ടു വരാന്തയിലെ സോഫയില്‍ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാന്‍ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി. വീടിനകത്ത് ഉണ്ടായിരുന്ന രണ്ട് പേരുകളാണ് ബാലചന്ദ്രകുമാര്‍ മൊഴിയായി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെയാകും കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക.
Keywords: Actress abduction case: Dileep's wife Kavya Madhavan may be summoned by probe team, Kochi, News, Kavya Madhavan, Police, Notice, Cinema, Dileep, Actress, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.