ഓട്ടോക്കാരിയായി നടി അനുശ്രീ; നാട്ടില്‍ പഠിക്കാന്‍ ചമ്മലായതിനാല്‍ എത്തിയത് കൊട്ടാരക്കരയില്‍
Jan 16, 2018, 13:09 IST
(www.kvartha.com 16.01.2018) നടി അനുശ്രീ ആകെ തിരിക്കിലാണ്. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഓട്ടോ പഠിക്കുകയാണ് താരമിപ്പോള്‍. സ്വന്തം നാട്ടില്‍ ഓട്ടോ പഠിക്കാന്‍ ചമ്മലായതിനാല്‍ കൊട്ടാരക്കരയിലെത്തിയാണ് താരം ഓട്ടോ പഠനം നടത്തിയത്. എന്നാല്‍ താരത്തെ ഓട്ടോയില്‍ കണ്ട കൊട്ടാരക്കര കുളക്കട നിവാസികള്‍ പലരും തിരിച്ചറിഞ്ഞു. പിന്നീട് ആശ്ചര്യവും അമ്പരപ്പുമായി.
കാരണം താരം ഒരിക്കലും ഓട്ടോ പഠിക്കാന്‍ തങ്ങളുടെ നാട്ടില്‍ എത്തുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. പിന്നീട് പരിചയപ്പെടാനും സെല്‍ഫിയെടുക്കാനുമൊക്കെ പലരും വട്ടംചുറ്റി. എന്നാല്‍ ഓട്ടോയില്‍ ഇരിക്കുന്ന താരം ആദ്യം മടിച്ചെങ്കിലും പിന്നെ കുറച്ച് അഡ്ജസ്റ്റ് ചെയ്ത് ഫോട്ടോയ്ക്ക് പോസു ചെയ്യുകയായിരുന്നു.
ഡയമണ്ട് നെക്ലസ് എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഇരിപ്പിടം നേടിയ താരമാണ് അനുശ്രീ. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങള്‍ അനുശ്രീയെ തേടെയെത്തി. റെഡ് വൈന്‍, വെടിവഴിപാട്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമാ ആസ്വാദകരുടെ മനസ്സില്‍ ഇടംനേടാന്‍ അനുശ്രീക്ക് കഴിഞ്ഞു.
നാട്ടില്‍ ഓട്ടോ പഠിക്കാന്‍ ചമ്മല് ഉള്ളതിനാലാണ് പത്തനാപുരം കമുകുംചേരിയില്‍ നിന്നും താഴത്ത് കുളക്കട ഗ്രൗണ്ടിലേക്ക് എത്തിയത്. കൊട്ടാരക്കര ശ്രീഹരി ഡ്രൈവിംഗ് സ്കൂളിലെ മനോജാണ് പരിശീലകന്. ഇരുചക്ര വാഹനത്തിന്റെയും നാല് ചക്രത്തിന്റെയും ലൈസന്‍സ് പണ്ടേ ഉള്ളതിനാല്‍ ഓട്ടോ പഠിച്ചെടുക്കാന്‍ പ്രയാസം നേരിട്ടില്ല. ദക്ഷിണ വച്ച് ഡ്രൈവിംഗ് സീറ്റില്‍ കയറി. പിന്നെ പഠിത്തം തുടങ്ങി. രണ്ട് മണിക്കൂര്‍ കൊണ്ട് ഓട്ടോക്കാരിയുമായി. ഇനി ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേ ദിവസം കൂടി ഒന്നു മെനക്കെടണമെന്ന് അനുശ്രീ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress Anushree, Actress, Auto & Vehicles, Auto Driver, Cinema, News, Entertainment, Kerala.
Keywords: Actress Anushree, Actress, Auto & Vehicles, Auto Driver, Cinema, News, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.