Actress Archana Kavi | നടി അര്‍ചന കവിയോട് മോശമായി പെരുമാറിയെന്ന സംഭവം: പൊലീസുകാരനെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമിഷണര്‍
May 26, 2022, 17:00 IST
കൊച്ചി: (www.kvartha.com) നടി അര്‍ചന കവിയോട് മോശമായി പെരുമാറിയെന്ന സംഭവത്തില്‍ കുറ്റക്കാരനെന്ന് സംശയിക്കുന്ന പൊലീസുകാരനെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ സി എച് നാഗരാജു അറിയിച്ചു. ഫോര്‍ട് കൊച്ചി എസ് എച് ഒയ്ക്കെതിരേയാണ് നടപടി. പൊലീസുകാരന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സിറ്റി പൊലീസ് കമിഷണര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഓടോ റിക്ഷയില്‍ സുഹൃത്തിനും കുടുംബത്തിനുമൊപ്പം യാത്രചെയ്യുന്നതിനിടെ പൊലീസ് മോശമായി പെരുമാറിയെന്നാണ് അര്‍ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സ്ത്രീകള്‍ മാത്രമായി ഓടോ റിക്ഷയില്‍ യാത്രചെയ്ത തങ്ങളെ തടഞ്ഞുനിര്‍ത്തി പരുഷമായി ചോദ്യംചെയ്യുകയായിരുന്നുവെന്നും അര്‍ചന കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
വീട്ടില്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അര്‍ചന പറഞ്ഞിരുന്നു. കേരള പൊലീസ്, ഫോര്‍ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ചന പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
Keywords: Actress Archana Kavi: Kochi City Police Commissioner says departmental action will be taken against policeman, Kochi, Actress, Social Media, Police, Auto & Vehicles, Kerala, Cinema, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.