നടിയെ ആക്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും; പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാനും തീരുമാനം

 


കൊച്ചി: (www.kvartha.com 08.01.2022) നടിയെ ആക്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാനും തീരുമാനം. ശനിയാഴ്ച കൊച്ചിയില്‍ എഡിജിപി എസ് ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തെന്നാണ് സൂചന.

നടിയെ ആക്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും; പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാനും തീരുമാനം

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഇതിനായി ദിലീപിന് നോടിസ് നല്‍കും.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. 20-ാം തീയതിക്കകം കേസിന്റെ റിപോര്‍ട് കൈമാറേണ്ടതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യംചെയ്യലും മൊഴിയെടുക്കലുമെല്ലാം അടുത്തദിവസങ്ങളില്‍ തന്നെ ഉണ്ടായേക്കും.

അതേസമയം, നടിയെ ആക്രമിച്ചെന്ന കേസില്‍ കോടതി നിര്‍ദേശമനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം സത്യസന്ധമായി നടക്കുമെന്ന് പറഞ്ഞ അദ്ദേഹം അതെല്ലാം വഴിയെ അറിയിക്കാമെന്നും വ്യക്തമാക്കി. കോടതി നിര്‍ദേശം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുമെന്നും ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അന്വേഷണപുരോഗതിക്കനുസരിച്ച് വിവരങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Actress assault case: Actor Dileep likely to be quizzed again, Kochi, News, Dileep, Police, Trending, Media, Kerala, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia